

മുംബൈ: കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. എന്നാല്‍ ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. ഈ ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഏകദേശം 900 പോയിന്റ് ആണ് സെന്‍സെക്‌സ് മുന്നേറിയത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
നിലവില്‍ നിഫ്റ്റി 23,400 പോയിന്റിന് മുകളിലാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 2.85 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. വീണ്ടും ബാരലിന് നൂറ് കടക്കുമോ എന്ന ആശങ്കയിലാണ് ആഗോള വിപണികള്‍. ഇതാണ് രാവിലെ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.
റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഐടി ഓഹരികളുടെ തോളിലേറിയാണ് ഓഹരി വിപണി മുന്നേറിയത്. ഇന്ന് ഐടി ഓഹരികള്‍ എല്ലാം നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു ഐടി ഓഹരികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates