കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്‌സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

തുടര്‍ച്ചയായ കനത്ത ഇടിവിന് ശേഷം ഓഹരി വിപണിയില്‍ മുന്നേറ്റം
Sensex rises
Sensex risesപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

മുംബൈ: തുടര്‍ച്ചയായ കനത്ത ഇടിവിന് ശേഷം ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 22,550 പോയിന്റ് മുകളിലാണ് വ്യാപാരം തുടരുന്നത്.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്ന ഒരു കാര്യം. എണ്ണവില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടവും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. രണ്ടുദിവസത്തിനിടെ ഡോളറിനെതിരെ 175 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. എണ്ണവില ബാരലിന് 105 ഡോളറിലേക്കാണ് താഴ്ന്നത്. റഷ്യന്‍ എണ്ണ ആഗോള വിപണിയില്‍ എത്തുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായത്. നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് ഉയര്‍ന്നത്. പ്രധാനമായി ഐടിസി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.

ഇതിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, അദാനി എന്റര്‍പ്രൈസസ് ഓഹരികളും നേട്ടത്തിലാണ്. മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മാരുതി സുസുക്കി, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Sensex rises
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്
Sensex rises
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല
Summary

Sensex rises 650 pts, Nifty above 22,550: Buying in IT shares among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com