വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1500 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്
Sensex settles 1,450 pts lower
Sensex settles 1,450 pts lowerപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1456 പോയിന്റ് ആണ് ഇടിഞ്ഞത്. 436 പോയിന്റ് നഷ്ടം നേരിട്ട നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് ക്ലോസ് ചെയ്തത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും എണ്ണവില കുതിച്ചുയരുന്നതുമാണ് വിപണിയെ ബാധിച്ചത്. അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ അനിശ്ചിതമായി നീളുന്നത് അടക്കമുള്ള വിഷയങ്ങളാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് കാരണം. ഇത് ആഗോള വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു. ഇതിന് പുറമേ വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

Sensex settles 1,450 pts lower
പത്തുവര്‍ഷം കൊണ്ട് ഇരട്ടിയാകും; ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം!

മെറ്റല്‍, എണ്ണ, പ്രകൃതിവാതക, പൊതുമേഖല ബാങ്ക് ഓഹരികള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി ഒരു ശതമാനം വരെയാണ് താഴ്ന്നത്. നിഫ്റ്റി ഐടി 3.3 ശതമാനമാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും വിപണിയില്‍ പ്രതിഫലിച്ചു. 35 പൈസയുടെ നഷ്ടം നേരിട്ടത്തോടെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. 95.63 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

Sensex settles 1,450 pts lower
പുതിയ ആപ്പ് ഐക്കണ്‍, റിങ്‌ടോണുകള്‍..; 'വാട്‌സ്ആപ്പ് പ്ലസ്' പുറത്തിറക്കി, റിപ്പോര്‍ട്ട്
Summary

Sensex settles 1,450 pts lower, Nifty ends below 23,400: Rising crude prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com