ഒഴുകിപ്പോയത് നാലു ലക്ഷം കോടി, കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 75,000ല്‍ താഴെ, രൂപയ്ക്കും നഷ്ടം

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
Sensex sinks below 75k mark on weak US markets, FII outflows
കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണിപ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. ബിഎസ്ഇ സെന്‍സെക്‌സ് ഒരു ശതമാനം ഇടിഞ്ഞ് 75,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ ക്ലോസ് ചെയ്തു. അമേരിക്കന്‍ വിപണിയിലെ ഇടിവും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിക്ഷേപകര്‍ക്ക് നാലു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

സെന്‍സെക്‌സ് 856 പോയിന്റ് ആണ് ഇന്ന് ഇടിഞ്ഞത്. 74,454 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 242 പോയിന്റ് താഴ്ന്ന് 22,553 പോയിന്റില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ സെന്‍സെക്‌സ് 1,542 പോയിന്റ് ആണ് താഴ്ന്നത്.

ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതാണ് അമേരിക്കന്‍ വിപണിയെ പ്രധാനമായി ബാധിച്ചത്. കൂടാതെ മറ്റു രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളും നിക്ഷേപകരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഇന്ന് ഏഷ്യന്‍ വിപണിയും നഷ്ടത്തിലായിരുന്നു. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിന് പുറമേ കമ്പനികളുടെ മൂന്നാം പാദ ഫലം പ്രതീക്ഷിച്ചത്ര മെച്ചമല്ലാത്തതും വിപണിയെ സ്വാധീനിച്ചു. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

അതിനിടെ ഡോളറിനെതിരെ രൂപ നാലുപൈസയുടെ നഷ്ടത്തോടെ 86.72 എന്ന നിലയില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണിയിലെ ഇടിവാണ് രൂപയ്ക്ക് വിനയായത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com