

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റ് മുന്നേറി. നിലവില്‍ സെന്‍സെക്‌സ് 81,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമാണ്. 25000ലേക്ക് അടുക്കുകയാണ് നിഫ്റ്റി.
ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഓഹരി വിപണിയില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇതും നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈയാഴ്ച രണ്ടു ഐപിഒകളാണ് വരാന്‍ പോകുന്നത്. ടാറ്റ ക്യാപിറ്റലും എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുമായാണ് മൂലധന സമാഹരണത്തിനായി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇതിന് പുറമേ ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് ഓഹരികളും നേട്ടത്തിന്റെ പാതയിലാണ്. ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി ഓഹരികള്‍ നഷ്ടത്തിലാണ്. രൂപയും നേട്ടത്തിന്റെ പാതയിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചു പൈസയുടെ നേട്ടത്തോടെ 88.74 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. വെള്ളിയാഴ്ച എട്ടുപൈസയുടെ നഷ്ടത്തോടെ 88.79 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates