അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

ഓഹരി വിപണിയില്‍ മുന്നേറ്റം
share market
share marketfile
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 1200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്.

ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവും എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിയതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ പ്രതിഫലിച്ചു. രണ്ടുദിവസത്തിനകം പാകിസ്ഥാനില്‍ വച്ച് തന്നെ ചര്‍ച്ച പുനരാരംഭിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വിപണിയില്‍ പ്രതിഫലിച്ചു.

share market
ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

20 പൈസയുടെ നേട്ടത്തോടെ 93.15 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.

share market
അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ
Summary

Sensex up 1,200 pts, Nifty above 24,200: Hopes for renewed US-Iran talks among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com