എണ്ണവില ഇടിവില്‍ മുന്നേറി ഓഹരി വിപണി, തുടര്‍ച്ചയായ അഞ്ചാം ദിവസവും റാലി; സെന്‍സെക്‌സ് 77,500ലേക്ക്

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം
share market
share marketAi image
Edited By:
Updated on
1 min read

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയില്‍ പ്രതിഫലിച്ചു.

നിലവില്‍ സെന്‍സെക്‌സ് 77,500ലേക്ക് അടുക്കുകയാണ്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഐടി, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എണ്ണ, പ്രകൃതിവാതക ഓഹരികള്‍ ഒഴികെയുള്ള എല്ലാ സെക്ടറുകളും നേട്ടത്തിന്റെ പാതയിലാണ്.

share market
30,000 കോടിയുടെ വമ്പന്‍ ഐപിഒ; ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ എന്‍എസ്ഇ

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78.23 ഡോളറിലേക്കാണ് താഴ്ന്നത്. അമേരിക്ക- ഇറാന്‍ സമാധാന കരാറാണ് എണ്ണവില കുറയാന്‍ കാരണം. ഇതാണ് പ്രധാനമായി ആഗോള വിപണിയിലെ മുന്നേറ്റത്തിന് കാരണം. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. പ്രധാനമായി മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ട്രെന്‍ഡ്, ഭാരത് ഇലക്ട്രോണിക്‌സ്, എന്‍ടിപിസി ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.

share market
യുഎസ്-ഇറാന്‍ കരാറിന് പിന്നാലെ എണ്ണവില താഴേക്ക്; ഹോര്‍മുസ് പ്രതിസന്ധിക്ക് വിരാമം
Summary

Sensex up 500 pts from day's low, Nifty above 24,150: Easing crude prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com