യുപിഐയില്‍ പണം മാറി അയച്ചോ?, വിഷമിക്കേണ്ട!; അറിയാം പോംവഴികള്‍

പേയ്മെന്റ് സ്ഥിരീകരിക്കുന്നതിന് മുമ്പ് യുപിഐ ഐഡിയോ മൊബൈല്‍ നമ്പറോ ശരിയാണെന്ന് ഉറപ്പാക്കുക
upi transaction
പേയ്മെന്റ് പരിധി നിശ്ചയിക്കുന്നത് നല്ലതാണ്

യുപിഐയില്‍ പണം മാറി അയച്ച നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പണം തിരികെ ലഭിക്കുമോ എന്ന് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിശകുകള്‍ പരിഹരിക്കുന്നതിനും പണം തിരികെ ലഭിക്കുന്നതിനും വഴികളുണ്ട്.

തെറ്റായ യുപിഐ ഐഡിയിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെങ്കില്‍, ആദ്യം ചെയ്യേണ്ടതും പ്രധാനവുമായ കാര്യം പണം സ്വീകരിച്ചയാളെ ഉടന്‍ ബന്ധപ്പെടുക എന്നതാണ്. പണം കിട്ടിയ ആളെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കിലോ ആ വ്യക്തി പണം തിരികെ നല്‍കുന്നില്ലെങ്കിലോ ചെയ്യാന്‍ കഴിയുന്ന മറ്റു വഴികള്‍ ചുവടെ:

1. 1.പേയ്മെന്റ് സേവന ദാതാവിനെ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുക

upi transaction

ഇടപാട് നടത്തിയ പേയ്മെന്റ് സേവന ദാതാവിനെ (Google Pay, Paytm, PhonePe മുതലായവ) ബന്ധപ്പെടുക എന്നതാണ് ഒരു കാര്യം. യുപിഐ ഇടപാട് ഐഡി, വെര്‍ച്വല്‍ പേയ്മെന്റ് വിലാസം, പണം കൈമാറിയ തീയതി എന്നിവ പോലുള്ള ഇടപാട് വിശദാംശങ്ങള്‍ നല്‍കി തര്‍ക്കം ഉന്നയിക്കാനും സാഹചര്യം വിശദീകരിക്കാനും കഴിയും.

2. 2. എന്‍പിസിഐ പോര്‍ട്ടലില്‍ പരാതി നല്‍കുക

upi transaction

യുപിഐയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എന്‍പിസിഐ) 'തര്‍ക്ക പരിഹാര സംവിധാനം' ഉണ്ട്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 'തര്‍ക്ക പരിഹാര സംവിധാനം' എന്ന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. യുപിഐ ഇടപാട് ഐഡി, ട്രാന്‍സ്ഫര്‍ ചെയ്ത തുക, ഇടപാടിന്റെ തീയതി, വെര്‍ച്വല്‍ പേയ്മെന്റ് വിലാസം, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ സഹിതം ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക. അക്കൗണ്ടില്‍ നിന്ന് പണം കിഴിച്ചതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ഒരു പകര്‍പ്പ് അപ്ലോഡ് ചെയ്യുക. പരാതിയുടെ കാരണമായി 'Incorrectly transferred to another account’ ' എന്നത് തെരഞ്ഞെടുക്കുക.

3. 3. പരാതി പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍

upi transaction

ആദ്യം യുപിഐ പേയ്മെന്റ് സേവന ദാതാവിന് (Google Pay, Paytm, PhonePe മുതലായവ) പരാതി നല്‍കുക. പരിഹരിക്കപ്പെട്ടില്ലെങ്കില്‍, യുപിഐ ആപ്പുമായി ബന്ധപ്പെട്ട പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കിനെ ബന്ധപ്പെടുക. എന്നിട്ടും പ്രശ്‌നം നിലനിന്നാല്‍ ഉപയോക്താവിന്റെ അക്കൗണ്ടുള്ള ബാങ്കിനെ സമീപിക്കുക. അവസാന ഘട്ടം എന്ന നിലയിലാണ് എന്‍പിസിഐയെ സമീപിക്കേണ്ടത്.

4. 4. ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാം

upi transaction
image credit: ians

ഒരു മാസത്തിന് ശേഷവും പരാതി പരിഹരിക്കപ്പെടാതെ കിടക്കുകയോ പ്രതികരണത്തില്‍ അതൃപ്തി തോന്നുകയോ ആണെങ്കില്‍, വിഷയം റിസര്‍വ് ബാങ്കില്‍ ഉന്നയിക്കാം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്.

5. 5. പരാതി നല്‍കിയ ശേഷം കൃത്യമായി ഫോളോ അപ്പ് ചെയ്യുക

upi transaction

പേയ്മെന്റ് ആപ്പ് വഴിയോ ബാങ്കിന്റെ ഉപഭോക്തൃ സേവനത്തിലൂടെയോ പരാതിയുടെ സ്റ്റാറ്റസ് നിരീക്ഷിക്കേണ്ടതാണ്. സമയബന്ധിതമായ അപ്ഡേറ്റുകള്‍ വഴി ഉചിതമായ നടപടി സ്വീകരിക്കാവുന്നതാണ്.

6. 6. തെറ്റുകള്‍ എങ്ങനെ ഒഴിവാക്കാം

upi transaction

പേയ്മെന്റ് സ്ഥിരീകരിക്കുന്നതിന് മുമ്പ് യുപിഐ ഐഡിയോ മൊബൈല്‍ നമ്പറോ ശരിയാണെന്ന് ഉറപ്പാക്കുക. ആകസ്മികമായി വലിയ കൈമാറ്റങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ പേയ്മെന്റ് പരിധി നിശ്ചയിക്കുന്നത് നല്ലതാണ്. വലിയ തുക തെറ്റായി കൈമാറുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. എല്ലാ ഇടപാടുകള്‍ക്കും കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കുന്നത് പ്രവര്‍ത്തനക്ഷമമാക്കുന്നതും നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com