

മുംബൈ: കനത്ത ഇടിവിന് ശേഷം ഓഹരി വിപണിയില്‍ ഉണ്ടായ ഉണര്‍വില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റോളമാണ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,500ന് മുകളിലാണ് വ്യാപാരം തുടരുന്നത്.
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ കണക്കുകളും ഇന്ത്യ ചൈനയുമായി അടുക്കുന്നു എന്ന വാര്‍ത്തകളുമാണ് വിപണിക്ക് പ്രതീക്ഷ നല്‍കുന്നത്. ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമേ അമേരിക്ക അധിക തീരുവ ചുമത്തിയത് മറികടക്കാന്‍ ലോകത്തെ രണ്ടു വലിയ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് തുണയായി. പ്രധാനമായി ഐടി ഓഹരികളാണ് ഇന്ന് നേട്ടം സ്വന്തമാക്കിയത്. ടിസിഎസും വിപ്രോയും ഒന്നുമുതല്‍ രണ്ടു ശതമാനം വരെയാണ് ഉയര്‍ന്നത്. ഇന്‍ഫോസിസ്്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ്, അദാനി പോര്‍ട്‌സ് ഓഹരികളും നേട്ടം ഉണ്ടാക്കി. അതേസമയം മാരുതി സുസുക്കി, സണ്‍ ഫാര്‍മ, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. 17 പൈസയുടെ നഷ്ടത്തോടെ 88.26 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്. വെള്ളിയാഴ്ചയാണ് ആദ്യമായി രൂപ 88ലേക്ക് കൂപ്പുകുത്തിയത്. 88.09 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അന്ന് അവസാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates