വിപണിയില്‍ ഇപ്പോള്‍ തന്നെ നിക്ഷേപിക്കണോ?, അതോ കാത്തിരിക്കണോ?, സ്വയം ചോദിക്കാം അഞ്ചു ചോദ്യങ്ങള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ വിപണി തിരിച്ചുവരവിന്റെ പാതയിലാണ്
share market
share marketAI image
Edited By:
Updated on
1 min read

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ഈ തിരിച്ചുവരവ് താത്കാലികം മാത്രമായിരിക്കുമോ അതോ വലിയ തോതിലുള്ള മുന്നേറ്റം സാധ്യമാകുമോ എന്ന തരത്തില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിന്ന് നിഫ്റ്റിയും സെന്‍സെക്‌സും ഏതാണ്ട് 10-14 ശതമാനത്തോളം ഇടിവ് ഈ ചാഞ്ചാട്ട കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഇടിവ് തീര്‍ച്ചയായും നിക്ഷേപകരുടെ ആശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണി ഇനിയും ഇടിയുമോ? നിക്ഷേപത്തിന് കൂടുതല്‍ അനുയോജ്യമായ സാഹചര്യം ഇനിയും വരുമോ? എന്നൊക്കെ സംശയിച്ച് മാറി നില്‍ക്കുന്നവരാണ് കൂടുതല്‍ പേരും.

സ്വയം ചോദിക്കാം, 5 ചോദ്യങ്ങള്‍

മികച്ച ഓഹരികളും നല്ല രീതിയില്‍ മാനേജ് ചെയ്യുന്ന ഫണ്ടുകളും ആകര്‍ഷകമായ വിലയില്‍ ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നൊന്നില്ല. ഏറ്റവും താഴ്ചയില്‍ വാങ്ങി, ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ വില്‍ക്കണമെന്നാണ് ഏതൊരു നിക്ഷേപകന്റെയും മോഹം. പക്ഷേ അത് എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും സാധ്യമാകണമെന്നില്ല.

ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ തീര്‍ച്ചയായും അഞ്ച് ചോദ്യങ്ങള്‍ സ്വയം ചോദിക്കണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

1. നിക്ഷേപ കാലാവധി എത്രയാണ്? ആറ് മാസമാണോ, രണ്ട് വര്‍ഷമാണോ, അഞ്ച് വര്‍ഷത്തിന് മുകളിലാണോ?

2. അടിയന്തിരഘട്ടങ്ങള്‍ക്ക് വേണ്ട പണം കൈവശമുണ്ടോ?

3. വിപണിയില്‍ ഹ്രസ്വകാലത്തിനിടയില്‍ സംഭവിക്കുന്ന തിരുത്തലുകള്‍ താങ്ങാന്‍ കഴിവുണ്ടോ?

4. നിക്ഷേപം നടത്താന്‍ പോകുന്നത് അച്ചടക്കത്തോടെയാണോ, അതോ വൈകാരികമായുള്ള തീരുമാനത്തിന്റെ പുറത്തോ?

5.പത്രവാര്‍ത്തകളുടെ തലക്കെട്ട് കണ്ട് ഞെട്ടിത്തരിക്കുമോ? അതോ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ വേണ്ടി ക്ഷമയോടെ ആശങ്കയില്ലാതെ തുടരുമോ?

പെട്ടെന്നുള്ള ആവശ്യത്തിനായി വലിയ നേട്ടം പ്രതീക്ഷിച്ച് നിക്ഷേപം നടത്താന്‍ പറ്റുന്ന വിപണി സാഹചര്യമല്ല ഇപ്പോഴത്തേത്. അതുപോലെ തന്നെ ഓഹരി വിപണി ഇനി എന്ന് തിരിച്ചുകയറുമെന്ന് ആശങ്കപ്പെട്ട് പൂര്‍ണമായും വിട്ടുനില്‍ക്കേണ്ട ഘട്ടവുമല്ല. വിപണിയിലെ പ്രതിസന്ധിഘട്ടങ്ങള്‍ പലതും ഇനി അതിന് അവസാനമില്ലെന്ന തോന്നലൊക്കെ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യം കുറേക്കാലം നീണ്ടുനില്‍ക്കുമെന്നൊക്കെ തോന്നും. പക്ഷേ ചരിത്രം പറയുന്നത് മറ്റൊന്നാണ്. വിപണി ഭയചകിതരാകും. തിരുത്തല്‍ സംഭവിക്കും. പക്ഷേ അതിന് ശേഷം തിരിച്ചുകയറി മുന്നോട്ട് പോകും. നിക്ഷേപം നടത്താതിരിക്കുന്നത് ബുദ്ധിയല്ല. പകരം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് വേണ്ടത്. ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ തുടങ്ങുന്നത് നല്ലതാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

share market
ഒരു ചായ കുടിച്ചാലോ! കേരളത്തില്‍ ചായ പ്രേമികള്‍ കൂടുന്നു; ഇന്ത്യയില്‍ മുന്നില്‍ ബംഗളൂരു
share market
തിരുവനന്തപുരം- മംഗലൂരു വന്ദേഭാരത് എക്‌സ്പ്രസ് സൂപ്പര്‍ ഹിറ്റ്; വരുമാനത്തില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്ത്, കണക്ക് ഇങ്ങനെ
Summary

Should you invest in the market now or wait? Five questions to ask yourself

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com