60-ാം വയസില്‍ ഒരു കോടി രൂപ കൈയില്‍ വേണോ?; 25,30, 40 വയസുകളില്‍ എത്ര തുക നീക്കിവെയ്ക്കണം?, കണക്ക് ഇങ്ങനെ

ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്
sip investement
sip investement
Updated on
2 min read

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

60-ാം വയസ്സില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, തന്റെ പ്രായത്തിനനുസരിച്ച് മാസം എത്ര തുക എസ്‌ഐപിയില്‍ നിക്ഷേപിക്കണം എന്ന് നോക്കാം. 25 വയസുള്ള ഒരു വ്യക്തി പ്രതിമാസ 1,000 രൂപ വീതം 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 60-ാം വയസ്സില്‍ ഏകദേശം 1.14 കോടി രൂപ സമ്പാദിക്കാന്‍ കഴിയും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്‌ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചേക്കാം.

sip investement
ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍

എന്നാല്‍ 30 വയസുള്ള വ്യക്തിക്ക് 60-ാം വയസില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം വേണമെങ്കില്‍ നിക്ഷേപ തുക ഇരട്ടിയാക്കേണ്ടി വരും. പ്രതിമാസം 2,000 രൂപ വീതം 30 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും.

40-ാം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ വലിയൊരു തുക തന്നെ മാസം തോറും നിക്ഷേപിക്കേണ്ടി വരും. പ്രതിമാസം 7,500 രൂപ വീതം 20 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും. നിക്ഷേപം എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും വലിയ ലാഭം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കും. വിപണിയിലെ കയറ്റിറക്കങ്ങള്‍ നോക്കാതെ നിക്ഷേപം തുടരുക. ശമ്പളം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും എസ്ഐപി തുക 5 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ സഹായിക്കും. ലാര്‍ജ് ക്യാപ്, ഫ്‌ലെക്‌സി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം വിഭജിച്ചു നല്‍കുന്നത് റിസ്‌ക് കുറയ്ക്കാനും സഹായിക്കും.

sip investement
ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍
Summary

sip investment strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com