പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; അറിയാം സ്റ്റെപ്പ്-അപ്പ് എസ്ഐപിയുടെ ഗുണങ്ങള്‍

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുകയാണ്.
sip investment
sip investmentപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുകയാണ്. ഇപ്പോള്‍ വിപണിയില്‍ നിക്ഷേപിക്കുന്നത് നല്ലതാണോ എന്ന തരത്തില്‍ സംശയം ഉന്നയിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. എന്നാല്‍ ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ദീര്‍ഘകാല സമ്പത്ത് സമാഹരണത്തിനുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉപകരണമായി മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയുടെ മൂലധനം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചെറിയ തുകകള്‍ പതിവായി നിക്ഷേപിച്ചുകൊണ്ട് ലക്ഷ്യം കൈവരിക്കാന്‍ എസ്ഐപി സഹായിക്കുന്നു. എന്നാല്‍ എസ്ഐപിയേക്കാള്‍ സ്റ്റെപ്പ്-അപ്പ് എസ്ഐപിയാണ് കുറച്ച് കൂടി നല്ലത് എന്ന് വിദഗ്ധര്‍ പറയുന്നു.

നിശ്ചിത ഇടവേളകളില്‍ നിക്ഷേപ തുക വര്‍ദ്ധിപ്പിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രീതിയാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം കൂട്ടാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഒരു സാധാരണ എസ്ഐപി പോലെ എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്നതിനു പകരം, നിക്ഷേപത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം ഇത് നല്‍കുന്നു.

ഉദാഹരണമായി ഒരു കോടി രൂപ സമാഹരിക്കുന്നതിന്, പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു സ്റ്റെപ്പ്-അപ്പ് എസ്‌ഐപിയില്‍ 30,0000 രൂപ നിക്ഷേപിച്ച് തുടക്കമിടേണ്ടതാണ്. പത്തുവര്‍ഷ പ്ലാനില്‍ തുടക്കത്തില്‍ പ്രതിമാസം 30,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടത്. സ്റ്റെപ്പ്-അപ്പ് സവിശേഷത പ്രകാരം, നിക്ഷേപങ്ങള്‍ എല്ലാ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം നിക്ഷേപിച്ച തുക 57,37,488 രൂപയാകും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം പലിശ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടിയിലധികം ലഭിക്കും. പലിശയായി മാത്രം 43,85,513 രൂപയാണ് ലഭിക്കുക. എന്നാല്‍ എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് നിക്ഷേപമല്ല എന്ന കാര്യം ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നിക്ഷേപത്തെ ബാധിക്കാം.

sip investment
വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

എസ്ഐപിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രതിമാസം 30,000 രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക 36,00,000 രൂപയായിരിക്കും. പലിശയായി 33,70,172 രൂപയാണ് ലഭിക്കുക. 12 ശതമാനം റിട്ടേണ്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് ഈ പലിശ. എങ്കില്‍ പത്തുവര്‍ഷം കൊണ്ട് മൊത്തം 69,70,172 രൂപയാണ് ലഭിക്കുക.

sip investment
അടിക്കുന്ന പെട്രോളില്‍ കുറവുണ്ടോ എന്ന് സംശയമുണ്ടോ?, ഇനി ആശങ്ക വേണ്ട, ഇന്ധന അളവ് കൃത്യമാക്കാന്‍ പമ്പുകളില്‍ പരിശോധന; ചട്ടഭേദഗതി
Summary

SIP vs Step up SIP Comparison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com