ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന രണ്ട് ജനപ്രിയ നിക്ഷേപ തന്ത്രങ്ങളാണ് എസ്‌ഐപിയും എസ്ഡബ്ല്യൂപിയും
SIP investment
SIP investmentപ്രതീകാത്മക ചിത്രം
Updated on
1 min read

സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന രണ്ട് ജനപ്രിയ നിക്ഷേപ തന്ത്രങ്ങളാണ് എസ്‌ഐപിയും എസ്ഡബ്ല്യൂപിയും. രണ്ടും മ്യൂച്ചൽ ഫണ്ടുകളുമായാണ് ബന്ധപ്പെട്ട് കിടക്കുന്നതെങ്കിലും ഇരു നിക്ഷേപ തന്ത്രങ്ങളും നിറവേറ്റുന്നത് വ്യത്യസ്ത ആവശ്യകതകളാണ്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP)

ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് എസ്‌ഐപി അനുയോജ്യമാണ്. തെരഞ്ഞെടുത്ത മ്യൂച്ചൽ ഫണ്ടിൽ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ഇത് അച്ചടക്കമുള്ള സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നു. വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായാലും ആവറേജ് ചെയ്ത് പോകുന്നതിനാൽ ആഘാതം ലഘൂകരിക്കാൻ കഴിയും. ദീർഘകാല വളർച്ച ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് എസ്‌ഐപി അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണ്.

സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാൻ (SWP)

നിക്ഷേപങ്ങളിൽ നിന്ന് പതിവായി വരുമാനം നൽകുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മ്യൂച്ചൽ ഫണ്ടിൽ നിന്ന് കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക പിൻവലിക്കാൻ ഇത് അനുവദിക്കുന്നു. ഇത് സ്ഥിരമായ പണത്തിന്റെ ഒഴുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ഡബ്ല്യൂപി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കും തെരഞ്ഞെടുത്ത ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ് ഇതിൽ നിന്ന് ലഭിക്കുന്ന റിട്ടേൺ എന്ന കാര്യം ഓർമ്മിക്കേണ്ടത് പ്രധാനമാണ്. വിരമിച്ചവർക്കോ നിക്ഷേപങ്ങളിൽ നിന്ന് ആനുകാലിക വരുമാനം തേടുന്ന വ്യക്തികൾക്കോ എസ്ഡബ്ല്യൂപി പ്രയോജനകരമാണ്.

SIP investment
അഞ്ചുവർഷം കൊണ്ട് 36 ലക്ഷം രൂപ, കോമ്പൗണ്ടിങ് ഇഫക്ട്; അറിയാം ഈ സ്കീം

എസ്‌ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള പ്രധാന വ്യത്യാസം

എസ്‌ഐപി ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്നു. പതിവായി വരുമാനം ലഭിക്കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി.

തെരഞ്ഞെടുത്ത മ്യൂച്ചൽ ഫണ്ടിൽ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി.മ്യൂച്ചൽ ഫണ്ടിൽ നിന്ന് കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക പിൻവലിക്കാൻ അനുവദിക്കുന്നതാണ് എസ്ഡബ്ല്യൂപി.

നിക്ഷേപകന്റെ ബാങ്കിൽ നിന്ന് മ്യൂച്ചൽ ഫണ്ടിലേക്ക് പണം പോകുന്ന തരത്തിലാണ് എസ്‌ഐപി. മ്യൂച്ചൽ ഫണ്ടിൽ നിന്ന് നിക്ഷേപകന്റെ ബാങ്കിലേക്ക് പണം ഒഴുകുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി.

ആവറേജ് ചെയ്യുന്നത് കൊണ്ട് എസ്‌ഐപി കൂടുതൽ പ്രയോജനകരമാണ്. വിപണിയിലെ ചാഞ്ചാട്ടവും തെരഞ്ഞെടുത്ത മ്യൂച്ചൽ ഫണ്ടിന്റെ പ്രകടനവും എസ്ഡബ്ല്യൂപിയെ ബാധിക്കും.

SIP investment
ബര്‍ത്ത് കിട്ടിയില്ലേ!, ട്രെയിന്‍ യാത്രയില്‍ അവസാന നിമിഷവും ടിക്കറ്റ് ഉറപ്പാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
Summary

sip vs swp; understanding two different investment strategies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com