കൊച്ചി: സോണി ഇന്ത്യ സംഗീതത്തിനായി മാത്രമായി നോയ്‌സ് കാന്‍സലിങ് സംവിധാനമുള്ള ഡബ്ല്യുഎഫ്1000എക്‌സ് എം5 ഇയര്‍ബഡ് വിപണിയില്‍ അവതരിപ്പിച്ചു. ശബ്ദാനുഭവം, കോള്‍ ക്വാളിറ്റി എന്നിവയ്‌ക്കൊപ്പം വിപണിയിലെ തന്നെ മികച്ച നോയ്‌സ് കാന്‍സലേഷന്‍ പ്രകടനവും പ്രീമിയം സൗണ്ട് ക്വാളിറ്റിയും നല്‍കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഡബ്ല്യുഎഫ്1000എക്‌സ് എം5ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിയല്‍ടൈം ഓഡിയോ പ്രൊസസറുകളും ഉയര്‍ന്ന പ്രകടനമുള്ള മൈക്കുകളും ഇഷ്ട ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സ്റ്റുഡിയോയിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
ലോ ഫ്രീക്വന്‍സി കാന്‍സലേഷന്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡബ്ല്യുഎഫ്1000എക്‌സ് എം5ന്റെ ഓരോ ഇയര്‍ബഡിലും ഡ്യുവല്‍ ഫീഡ്ബാക്ക് മൈക്കുകള്‍ ഉള്‍പ്പെടെ മൂന്ന് മൈക്രോഫോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സോണി പുതുതായി വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് പ്രോസസര്‍ വി2, എച്ച്ഡി നോയിസ് കാന്‍സലിംഗ് പ്രോസസര്‍ ക്യൂഎന്‍2ഇ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നോയ്‌സ് കാന്‍സലിങ് നിലവാരം ഉറപ്പാക്കുന്നത്. ഹൈറെസെല്യൂഷന്‍ ഓഡിയോ വയര്‍ലെസ്, 360 റിയാലിറ്റി ഓഡിയോ, ഡൈനാമിക് െ്രെഡവര്‍ എക്‌സ്, ഹെഡ് ട്രാക്കിംഗ് ടെക്‌നോളജി, ഡീപ് ന്യൂട്രല്‍ നെറ്റ്വര്‍ക്ക് പ്രോസസിംഗ് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.
സോണിയുടെ ജനപ്രിയ ഫീച്ചറുകളായ അഡാപ്റ്റീവ് സൗണ്ട് കണ്‍ട്രോള്‍, സ്പീക്ക്ടുചാറ്റ്, മള്‍ട്ടിപോയിന്റ് കണക്റ്റ് തുടങ്ങിയവയും ഡബ്ല്യുഎഫ്1000എക്‌സ് എം5ലുണ്ട്. 8 മണിക്കൂര്‍ വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം. 3 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് വരെ സംഗീതം ആസ്വദിക്കാം. ക്യൂഐ സാങ്കേതികവിദ്യ വയര്‍ലെസ് ചാര്‍ജിങ് എളുപ്പമാക്കുകയും ചെയ്യും.
3000 രൂപ ക്യാഷ്ബാക്ക് ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 21,990 രൂപ വിലയ്ക്ക് ഡബ്ല്യുഎഫ്1000എക്‌സ് എം5 പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ഓഫറിന് കീഴില്‍ 4,990 രൂപ വിലയുള്ള എസ്ആര്‍എസ്എക്‌സ്ബി100 പോര്‍ട്ടബിള്‍ സ്പീക്കര്‍ സൗജന്യമായി ലഭിക്കും. സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കുന്ന പ്രീബുക്കിംഗ് ഓഫര്‍ സോണി സെന്റര്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍, ഇകൊമേഴ്‌സ് പോര്‍ട്ടലുകള്‍ തുടങ്ങിയ എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചാനലുകളിലും ഒക്ടോബര്‍ 15 വരെ ലഭ്യമാവും. 24,990 രൂപയാണ് യഥാര്‍ഥ വില. ബ്ലാക്ക്, പ്ലാറ്റിനം സില്‍വര്‍ നിറങ്ങളില്‍ 2023 ഒക്ടോബര്‍ 18 മുതല്‍ ലഭ്യമാവും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates