സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; 28 ആപ്പുകളില്‍ സ്പാര്‍ക്ക്കാറ്റ് വൈറസ്, മുന്നറിയിപ്പ്

ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു
SparkCat virus in 28 apps, warning that it will leak information on smartphones
Updated on
1 min read

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്ന അപകടകാരിയായ സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക്കാറ്റിന് ക്രിപ്റ്റോകറന്‍സി വാലറ്റ് റിക്കവറി ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും.

കാസ്പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും ഒന്നിലധികം ആപ്പുകളില്‍ കാണപ്പെടുന്ന അപകടകരമായ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കിറ്റ് ആണ് സ്പാര്‍ക്ക്കാറ്റ്. ഉപയോക്താക്കളുടെ ഡിവൈസുകളിലുള്ള ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്തുകൊണ്ട് ഈ മാല്‍വെയര്‍ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുന്നു. നിങ്ങള്‍ അറിയാതെ ഒരു വൈറസുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ സാമ്പത്തിക, വ്യക്തിഗത വിവരങ്ങള്‍ അപകടത്തിലാകാം.

സ്പാര്‍ക്ക്കാറ്റ് വൈറസ് ബാധിച്ച ആപ്പുകള്‍

18 ആന്‍ഡ്രോയിഡ് ആപ്പുകളിലും 10 ഐഒഎസ് ആപ്പുകളിലും ഈ മാല്‍വെയര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആപ്പ് അല്ലെങ്കില്‍ മറ്റേതെങ്കിലും സംശയാസ്പദമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലോ, നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത്തരം ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് വിദഗ്ധ നിര്‍ദേശം.

എങ്ങനെ സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമാക്കാം?

  • അജ്ഞാത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക, നല്ല റിവ്യൂ ഉള്ള വിശ്വസനീയ ഉറവിടങ്ങളില്‍ നിന്നുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

  • ആപ്പുകള്‍ക്ക് നിങ്ങളുടെ സ്റ്റോറേജിലേക്കോ കാമറയിലേക്കോ അനാവശ്യമായ ആക്സസ് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് ഒളിവാക്കുക

  • നിങ്ങളുടെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക- പതിവ് അപ്ഡേറ്റുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും

  • മികച്ച ആന്റിവൈറസുകള്‍ ഉപയോഗിക്കുക: ആന്റിവൈറസുകള്‍ മാല്‍വെയറുകളെ തടയും

  • ക്രിപ്റ്റോ വാലറ്റ് വിവരകള്‍ ഒരിക്കലും സ്‌ക്രീന്‍ഷോട്ടുകളായി സൂക്ഷിക്കരുത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com