ബുള്‍ തരംഗം, സെന്‍സെക്‌സ് ആയിരം പോയിന്റ് കുതിച്ചു; എണ്ണവില കുറഞ്ഞു

ശക്തമായി തിരിച്ചുവന്ന് ഓഹരി വിപണി
Sensex up 1,100 pts
Sensex up 1,100 ptsfile
Updated on
1 min read

മുംബൈ: ശക്തമായി തിരിച്ചുവന്ന് ഓഹരി വിപണി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയും കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 22,500ന് മുകളിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയാണ് ഇന്ന് ശക്തമായി തിരിച്ചുവന്നത്. ബാങ്കിങ്, ഫിനാന്‍ഷ്യല്‍, ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. അതേസമയം ഫാര്‍മ ഓഹരികള്‍ നഷ്ടം നേരിട്ടു. ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍, അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, ട്രെന്റ്, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, അപ്പോളോ ഹോസ്പിറ്റല്‍, സണ്‍ ഫാര്‍മ, നിഫ്റ്റി മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Sensex up 1,100 pts
റെക്കോര്‍ഡിട്ട് വിമാന ഇന്ധനവില; ചരിത്രത്തിലാദ്യമായി രണ്ട് ലക്ഷം കടന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവ് വരുമെന്ന പ്രതീക്ഷ എണ്ണവിലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 1.09 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 102 ഡോളറായാണ് വില താഴ്ന്നത്.

Sensex up 1,100 pts
തിരിച്ചു കയറി സ്വര്‍ണവില; പവന് ഒറ്റയടിക്ക് 1,440 രൂപ കൂടി
Summary

Stock Market: Sensex up 1,100 pts, Nifty at 22,660; pharma drags

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com