stock market
കഴിഞ്ഞയാഴ്ച സെന്‍സെക്സ് 1822 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്പ്രതീകാത്മക ചിത്രം

ഒലിച്ചുപോയത് രണ്ടുലക്ഷം കോടി രൂപ; ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കനത്ത ഇടിവ്, നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്‌സി മാത്രം

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്
Published on

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2,09,952 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 1822 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. കമ്പനികളുടെ മോശം പ്രവര്‍ത്തനഫലവും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപ ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 44,195 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 5,93,870 കോടിയായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം താഴ്ന്നത്. 41,994 കോടിയുടെ നഷ്ടത്തോടെ റിലയന്‍സിന്റെ വിപണി മൂല്യം 17,96,726 കോടിയായി താഴ്ന്നു. എസ്ബിഐ 35,117 കോടി, ഭാരതി എയര്‍ടെല്‍ 24,108 കോടി, ടിസിഎസ് 23,137 കോടി, എല്‍ഐസി 19,797 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

ഇന്‍ഫോസിസ്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയും നഷ്ടം നേരിട്ടു. അതേസമയം 46,891 കോടിയുടെ വര്‍ധനയോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 13,29,739 കോടിയായി ഉയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com