

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. കുറഞ്ഞ വിലയില്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍ റിലയന്‍സ് അടക്കമുള്ള ബ്ല്യൂ ചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,400ലേക്ക് നീങ്ങുകയാണ്.
എണ്ണവില കുറഞ്ഞത് അടക്കമുള്ള മറ്റു ഘടകങ്ങളും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 92 ഡോളറില്‍ താഴെയാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ട്രെന്റ്, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 15 പൈസയുടെ നഷ്ടത്തോടെ 95.56ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. എണ്ണവില കുറഞ്ഞെങ്കിലും ഇത് താത്കാലികം മാത്രമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ എണ്ണവിലയും രൂപയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇന്നലെ രൂപ 20 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates