കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് താഴ്ന്നു; രൂപയ്ക്ക് 23 പൈസയുടെ നഷ്ടം

കഴിഞ്ഞയാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കനത്തഇടിവ്
stock market down
stock market downഫയൽ
Edited By:
Updated on: 
1 min read

മുംബൈ: കഴിഞ്ഞയാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കനത്തഇടിവ്. സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. സെന്‍സെക്‌സ് 83,500ന് താഴേക്ക് പോയി. നിഫ്റ്റി 25,750 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്ക് ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവുമധികം നിലനില്‍ക്കുന്നത്. ബാങ്ക് നിഫ്റ്റി 65000 എന്ന റെക്കോര്‍ഡ് ഉയരം കുറിച്ച ശേഷമാണ് ഇടിഞ്ഞത്. ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 23 പൈസയുടെ നഷ്ടത്തോടെ 92.85ലേക്കാണ് രൂപ താഴ്ന്നത്. ഓഹരി വിപണിയിലെ ഇടിവും ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് രൂപയ്ക്ക് വിനയായത്. വെള്ളിയാഴ്ച 70 പൈസയുടെ നേട്ടത്തോടെയാണ് രൂപ വിനിമയം അവസാനിപ്പിച്ചത്.

stock market down
പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാകും; കിസാന്‍ വികാസ് പത്രയുടെ നേട്ടങ്ങള്‍ എന്തെല്ലാം?
stock market down
റിസ്‌ക് കുറയ്ക്കാം, ദീര്‍ഘകാല ഇക്വിറ്റി നേട്ടങ്ങള്‍; എസ്ടിപിയും എസ്‌ഐപിയും തമ്മിലുള്ള വ്യത്യാസമെന്ത്?
Summary

Stock markets decline in early trade amid global sell-off, Rupee declines 23 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER