വീണ്ടും അമേരിക്ക താരിഫ് കൂട്ടുമോ?, ആടിയുലഞ്ഞ് ഐടി ഓഹരികള്‍, രൂപയ്ക്കും നഷ്ടം

വ്യാപാരത്തിന്റെ തുടക്കത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
share market
Sensex falls പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 322 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 26,250ല്‍ താഴെ പോയി. സെന്‍സെക്‌സ് 85,439 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 446 പോയിന്റ് വരെ ഇടിഞ്ഞിരുന്നു.

വ്യാപാരത്തിനിടെ സെന്‍സെക്‌സ് 85,883 പോയിന്റ് ആയി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി. തുടര്‍ന്നാണ് ഇടിയാന്‍ തുടങ്ങിയത്. ഐടി സ്‌റ്റോക്കുകളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് വീണ്ടും താരിഫ് വര്‍ധിപ്പിക്കുമെന്ന അമേരിക്കയുടെ ഭീഷണി ആണ് ഐടി ഓഹരികളെ അടക്കം ബാധിച്ചത്.

ഇതിന് പുറമേ വെനസ്വേലയില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വങ്ങളും വിപണിയില്‍ പ്രതിഫലിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം ഭാരത് ഇലക്ട്രോണിക്‌സ്, അള്‍ട്രാ ടെക് സിമന്റ്, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

share market
മകളുടെ പേരില്‍ അരക്കോടിയുടെ നിക്ഷേപം ആഗ്രഹിക്കുന്നുണ്ടോ?; ഇതാ ഒരു പദ്ധതി

അതിനിടെ രൂപ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡോളറിനെതിരെ എട്ടുപൈസയുടെ നഷ്ടത്തോടെ 90.28 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ വ്യാപാരം അവസാനിച്ചത്. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതും ഓഹരി വിപണിയിലെ നഷ്ടവുമാണ് രൂപയെ സ്വാധീനിച്ചത്.

share market
മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ പിന്‍വലിക്കും?; വിശദീകരണവുമായി കേന്ദ്രം
Summary

Stock markets decline on selling in blue-chips amid fresh tariff hike threat by US

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com