വിദേശ നിക്ഷേപകര്‍ ഒഴുക്കിയെത്തിയത് 84,290 കോടി രൂപ; സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിലും എണ്ണവിലയിടിവിലും പ്രതീക്ഷയര്‍പ്പിച്ച് തിരിച്ചുവന്ന് ഓഹരി വിപണി
Stock market
Stock marketai image
Edited By:
Updated on: 
1 min read

മുംബൈ: വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിലും എണ്ണവിലയിടിവിലും പ്രതീക്ഷയര്‍പ്പിച്ച് തിരിച്ചുവന്ന് ഓഹരി വിപണി. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിലാണ് വ്യാപാരം തുടരുന്നത്.

നവംബറിലെ ആദ്യ രണ്ടാഴ്ചയില്‍ വിദേശ നിക്ഷേപകര്‍ ഒന്നടങ്കം 84,290 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നടത്തിയത്. സെപ്റ്റംബറിലും ഒക്ടോബറിലും വില്‍പ്പനക്കാരായിരുന്ന സ്ഥാനത്ത് നിന്നാണ് ഓഹരി വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള വിദേശ നിക്ഷേപകരുടെ നിക്ഷേപം. ഇതിന് പുറമേ ആഗോള വിപണിയില്‍ എണ്ണവിലയിടിവ് തുടരുന്നതും വിപണിക്ക് കരുത്തായി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 95 ഡോളറാണ്.

ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോള്‍ ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. ആറു പൈസയുടെ നേട്ടത്തോടെ 94.13ലേക്കാണ് രൂപ മുന്നേറിയത്. എണ്ണവിലയിടിവും ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് രൂപയ്ക്ക് കരുത്തായത്.

Stock market
വീണ്ടും ഇടിവ്, സ്വര്‍ണവില ഒരുലക്ഷത്തിന് അടുത്ത്; പവന് 600 രൂപ കുറഞ്ഞു
Stock market
കണ്ണുനിറച്ച് ഉള്ളിവില, കിലോയ്ക്ക് 200 രൂപ വരെ; വെളുത്തുള്ളി വിലയും റെക്കോര്‍ഡില്‍
Summary

Stock markets rally in early trade led by foreign fund inflows, rupee rises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER