കുതിച്ച് രൂപ, രണ്ടുദിവസത്തിനിടെ 31 പൈസയുടെ നേട്ടം, രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം.
Indian rupee gain
Indian rupee gainfile
Edited By:
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. സെന്‍സെക്‌സില്‍ 74,900ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 23,450ന് മുകളിലാണ്.

ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ എണ്ണവിലയില്‍ അയവുവന്നത് വിപണിയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ധാരണയില്‍ എത്തുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാന്‍ കാരണം. എങ്കിലും എണ്ണവില കാര്യമായി കുറഞ്ഞു എന്ന് പറയാന്‍ സാധിക്കില്ല. ഇപ്പോഴും 101 ഡോളറിന് മുകളിലാണ് എണ്ണവില.

പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി പോര്‍ട്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, സണ്‍ ഫാര്‍മ ഓഹരികള്‍ നഷ്ടത്തിലാണ്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 13 പൈസയുടെ നേട്ടത്തോടെ 95.65ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണവില കുറഞ്ഞതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. ഇന്നലെ രൂപ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.

Indian rupee gain
മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?
Indian rupee gain
അടിയന്തര ഫണ്ട് ആഗ്രഹിക്കുന്നുണ്ടോ?, എഫ്ഡി ലാഡറിങ് പരീക്ഷിച്ച് നോക്കൂ!; വിശദാംശങ്ങള്‍
Summary

Stock markets rise in early trade amid rally in global peers, Rupee rises 13 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com