മകളുടെ ഭാവി സുരക്ഷിതമാക്കണോ?, അരക്കോടി സമ്പാദിക്കാന്‍ ഇതാ വഴി; അറിയാം മാജിക് പ്ലാന്‍

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
sukanya samriddhi yojana
sukanya samriddhi yojana Meta AI
Edited By:
Updated on
1 min read

നങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

പ്രതിമാസം 10,000 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. നിലവിലെ 8.20 ശതമാനം പലിശ കൂട്ടുമ്പോള്‍ അക്കൗണ്ടില്‍ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വര്‍ഷമാകുമ്പോള്‍ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.

sukanya samriddhi yojana
യുപിഐ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സൗജന്യമായി തുടരും: പിസിഐ
sukanya samriddhi yojana
ഇഎംഐ മുടങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ലോക്ക് ആകുമോ? ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ അറിയാം
Summary

Sukanya samriddhi yojana and it's key benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com