അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പലിശ വരുമാനം മാത്രം 2,61,397 രൂപ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനേക്കാള്‍ ആദായകരം; അറിയാം ഈ കിടിലന്‍ സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകളിലൊന്നാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
 Fixed Deposit scheme
Fixed Deposit schemeപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ചിലപ്പോള്‍ കൈ പൊള്ളാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഭൂരിഭാഗം പേരും റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവരാണ്. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് എവിടെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ അവര്‍ തീരുമാനമെടുക്കുന്നത്. എഫ്ഡിയിലുള്ള ആകര്‍ഷണം കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകളിലൊന്നാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. അഞ്ചു വര്‍ഷത്തെ സ്ഥിര നിക്ഷേപ പദ്ധതിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശയാണ് ലഭിക്കുക. സാധാരണ നിക്ഷേപകര്‍ക്ക് 8.25 ശതമാനം പലിശയും ലഭിക്കുന്നു.

അതായത് അഞ്ചു ലക്ഷം രൂപ അഞ്ചുവര്‍ഷത്തെ സ്ഥിര നിക്ഷേപത്തില്‍ ഇട്ടാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,61,397 രൂപയും സാധാരണ നിക്ഷേപകര്‍ക്ക് 2,52,131 രൂപയും പലിശ ഇനത്തില്‍ ലഭിക്കുമെന്ന് അര്‍ത്ഥം. അതായത് നിക്ഷേപത്തുകയുടെ പകുതിയിലധികം അഞ്ചുവര്‍ഷത്തില്‍ തിരികെ ലഭിക്കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുതലും പലിശയും അടക്കം 7,61,397 രൂപയാണ് ലഭിക്കുക.

പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീമിലാണ് ഇതേ തുക നിക്ഷേപിക്കുന്നതെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 2.25 ലക്ഷം രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക. അതായത് നിക്ഷേപിച്ച തുകയും പലിശയും ചേര്‍ത്ത് 7,24,974 രൂപയാണ് ലഭിക്കുക. സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നാലുശതമാനം മുതലാണ് പലിശനിരക്ക് ആരംഭിക്കുന്നത്. ഏഴു മുതല്‍ 14 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് നാലു ശതമാനം പലിശ ലഭിക്കുന്നത്.

 Fixed Deposit scheme
റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് 3160 രൂപയുടെ വര്‍ധന
 Fixed Deposit scheme
വീട്ടിലെ ഗ്യാസിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ഒരവസരം കൂടി; എല്‍പിജി ഇ-കെവൈസി സമയപരിധി 23 വരെ നീട്ടി
Summary

suryoday small finance bank fixed deposit scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com