സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

ഇ കോമേഴ്‌സ് ആപ്പ് വഴി രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡെലിവറി സേവനമാണിത്.
Swiggy launches doorstep LPG cylinder delivery in partnership with Hindustan Petroleum
സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തുംai image
Edited By:
Updated on
1 min read

ബംഗളൂരു: പാചകവാതക സിലിണ്ടറുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി സ്വിഗ്ഗിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു. ഇ കോമേഴ്‌സ് ആപ്പ് വഴി രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡെലിവറി സേവനമാണിത്.

സിലിണ്ടറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് നിലവില്‍ എച്ച്പി ഗ്യാസ് കണക്ഷന്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഈ സേവനം പ്രാരംഭ ഘട്ടത്തില്‍ ബംഗളൂരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. സിലിണ്ടറുകളുടെ വിലവിവരങ്ങള്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇറാന്‍യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് പാചകവാതക വിതരണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പദ്ധതിയുടെ തുടക്കം. സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നല്‍കുകയെന്ന് കമ്പനികള്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍പിജി ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. പൊതുമേഖല വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് പ്രധാന പാചകവിതരണക്കാര്‍.

Swiggy launches doorstep LPG cylinder delivery in partnership with Hindustan Petroleum
ഗ്ലാസ് പോലെ സുതാര്യം, ഗ്യാസിന്റെ അളവ് അറിയാം; വരുന്നു ഭാരം കുറഞ്ഞ പത്തുകിലോ എല്‍പിജി സിലിണ്ടര്‍
Swiggy launches doorstep LPG cylinder delivery in partnership with Hindustan Petroleum
മാസ വരുമാനം നേടാന്‍ രണ്ട് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, വിശദാംശങ്ങള്‍
Swiggy launches doorstep LPG cylinder delivery in partnership with Hindustan Petroleum
എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന; നാലു ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കേസ്
Summary

Swiggy launches doorstep LPG cylinder delivery in partnership with Hindustan Petroleum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com