'പുതിയ വിഭവങ്ങളും റെസ്റ്റോറന്റുകളും എളുപ്പം കണ്ടെത്താം'; പുതിയ ഫീച്ചറുമായി സ്വിഗ്ഗി, ചെയ്യേണ്ടത് ഇത്രമാത്രം

ഭക്ഷണ നിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി അവതരിപ്പിച്ചു
SWIGGY UPI SERVICE
ഉപയോക്താക്കള്‍ സൃഷ്ടിച്ച ലിസ്റ്റുകള്‍ ആക്സസ് ചെയ്യാൻ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഭക്ഷണ നിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി അവതരിപ്പിച്ചു. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ 'ഈറ്റ്‌ലിസ്റ്റ്‌സ്' എന്ന പേരിലുള്ള പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയത്.

ഭക്ഷണ നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തുന്നതിനും പങ്കിടുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുന്നതിനാണ് ഈ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇഷ്ടപ്പെട്ട വിഭവത്തിന്റെ പട്ടിക തയ്യാറാക്കാന്‍ സഹായിക്കുന്ന 'ഈറ്റ്ലിസ്റ്റ്‌സ്' ഫീച്ചര്‍ സ്വിഗ്ഗി ഹോം, പ്രൊഫൈല്‍ പേജുകളില്‍ നിന്ന് ആക്സസ് ചെയ്യാവുന്നതാണ്. ഭക്ഷണ കാര്യത്തില്‍ 58 ശതമാനം ഉപയോക്താക്കളും തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്നതായി സ്വിഗ്ഗി പറയുന്നു.

68% ആളുകളും സുഹൃത്തുക്കളില്‍ നിന്നുള്ള ശുപാര്‍ശകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് സ്വിഗ്ഗി പറയുന്നു. സ്വഗ്ഗി ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഭക്ഷണം കണ്ടെത്തല്‍, പങ്കിടല്‍ എന്നിവ ഏകീകരിച്ച് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ഈ ഫീച്ചര്‍ ലക്ഷ്യമിടുന്നത്.

ഇഷ്ടപ്പെട്ട വിഭവങ്ങളുടെ തീം ലിസ്റ്റുകള്‍ സൃഷ്ടിക്കാനും പുതിയ വിഭവങ്ങളും റെസ്റ്റോറന്റുകളും കണ്ടെത്താന്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് 'ഈറ്റ്ലിസ്റ്റ്‌സ്' മറ്റുള്ളവരുമായി പങ്കിടുന്നതിനും കൂടുതല്‍ ഭക്ഷണ ഓപ്ഷനുകള്‍ക്കായി മറ്റ് ഉപയോക്താക്കള്‍ സൃഷ്ടിച്ച ലിസ്റ്റുകള്‍ ആക്സസ് ചെയ്യാനും കഴിയുംവിധമാണ് പുതിയ ഫീച്ചര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എങ്ങനെ പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താം?

ഉപയോക്താക്കള്‍ക്ക് ആപ്പില്‍ അവരുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ക്ക് അടുത്തുള്ള ബുക്ക്മാര്‍ക്ക് ഐക്കണ്‍ ടാപ്പ് ചെയ്ത് 'ഈറ്റ്ലിസ്റ്റ്‌സ്' സൃഷ്ടിക്കുന്നത് ആരംഭിക്കാം. ഈ ലിസ്റ്റുകള്‍ക്ക് 'weekend treats' എന്നിങ്ങനെ വ്യത്യസ്ത പേരിടാം. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി അവരുടെ ലിസ്റ്റുകള്‍ പങ്കിടാനാകും. മറ്റുള്ളവര്‍ സൃഷ്ടിച്ച ഈറ്റ്ലിസ്റ്റുകള്‍ ബ്രൗസുചെയ്യാനും കഴിയും.

SWIGGY UPI SERVICE
'ക്രിസ്റ്റല്‍ ഗ്ലാസ് ഡിസൈന്‍', 15,000 രൂപയില്‍ താഴെ; റെഡ്മിയുടെ പുതിയ ഫോണ്‍ ലോഞ്ച് ചൊവ്വാഴ്ച

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com