മകളുടെ ഭാവി സുരക്ഷിതമാക്കണോ?; ഇതാ എല്‍ഐസിയുടെ നാലു പോളിസികള്‍

പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പോളിസികള്‍
lic policy
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നാലു എൽഐസി പോളിസികൾഫയൽ

പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാനും ഭാവിയില്‍ അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും വിപണിയില്‍ മാതാപിതാക്കളുടെ മുന്നില്‍ നിരവധി നിക്ഷേപ പദ്ധതികള്‍ ഉണ്ട്. ഭാവിയില്‍ പെണ്‍കുട്ടികളെ സ്വയംപര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് എല്‍ഐസി അവതരിപ്പിച്ച നാലു പോളിസികള്‍ പരിശോധിക്കാം.

1. എല്‍ഐസി ജീവന്‍ തരുണ്‍

3 മാസം മുതല്‍ 12 വയസ്സു വരെയുള്ള കൂട്ടികള്‍ക്കായാണ് ഈ പ്ലാന്‍. കുട്ടിക്ക് 20 വയസ്സാവുന്നത് വരെ പ്രീമിയം അടയ്ക്കണം. ഈ പ്ലാനിന് 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡ് ഉണ്ട്. കുട്ടിക്ക് 25 വയസ്സ് തികയുമ്പോള്‍, അവരുടെ കോളേജ് ഫീസിനോ അതിലധികമുള്ള ചെലവുകള്‍ക്കോ ആവശ്യമായ പണം ഈ പ്ലാന്‍ വഴി തിരിച്ചു ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 75,000 രൂപ ആണ്.

2. എല്‍ഐസി ജീവന്‍ ലാഭ്

എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. കുറഞ്ഞ സം അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയുമാണ്. 16, 21, 25 വയസ്സാകുമ്പോള്‍ മെച്യൂരിറ്റി ആനുകൂല്യം തവണകളായി സ്വീകരിക്കാനും ഈ പോളിസി വഴി സാധിക്കും. 16,21, 25 വര്‍ഷം എന്നിങ്ങനെ മൂന്ന് പോളിസി കാലാവധിയില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. 10,15,16 വര്‍ഷം ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് പ്രീമിയം അടയ്ക്കാവുന്നതുമാണ്.

3. എല്‍ഐസി ആധാര്‍ സ്തംഭം

മകള്‍ക്ക് വേണ്ടി അച്ഛന് ചേരാവുന്ന പ്ലാനാണിത്. അപേക്ഷിക്കുമ്പോള്‍ കുട്ടിക്ക് കുറഞ്ഞത് 8 വയസ്സ് പ്രായമുണ്ടായിരിക്കണം. പത്തുവര്‍ഷമാണ് കുറഞ്ഞ പോളിസി കാലാവധി. പരമാവധി 20 വര്‍ഷം വരെ പോളിസി തുടരാവുന്നതാണ്. പോളിസി ടേമിന് സമാനമാണ് പ്രീമിയം അടയ്‌ക്കേണ്ട കാലാവധിയും. പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് സം അഷ്വേര്‍ഡ് ലഭിക്കുക.

4. മണി ബാക്ക് പ്ലാന്‍

പെണ്‍കുട്ടിക്ക് 12 വയസാകുന്നത് വരെ പ്ലാനില്‍ ചേരാവുന്നതാണ്. 25 വര്‍ഷം വരെയാണ് പോളിസി കാലാവധി. പെണ്‍കുട്ടിക്ക് കുറഞ്ഞത് 25 വയസാകുമ്പോള്‍ പോളിസി ആനുകൂല്യങ്ങള്‍ ലഭിക്കും. ഉയര്‍ന്ന പ്രീമിയത്തില്‍ റീഫണ്ട് നല്‍കും എന്നതാണ് ഈ പോളിസിയുടെ പ്രധാനപ്പെട്ട ഫീച്ചര്‍.ഒരു ലക്ഷം രൂപയാണ് പരമാവധി സം അഷ്വേര്‍ഡ്. പെണ്‍കുട്ടിക്ക് 18, 20, 22 വയസ്സില്‍ സം അഷ്വേര്‍ഡിന്റെ 20% വീതം ഗ്യാരണ്ടീഡ് റിട്ടേണ്‍ ആയി ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

lic
lic jeevan lakshya benefits
lic jeevan umang plan
LIC New Jeevan Shanti annuity plan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com