എസ് യുവി സെഗ്മെന്റില്‍ പുതിയ താരം, 'ടാറ്റ പഞ്ച്'; ബുക്കിംഗ് ആരംഭിച്ചു, സവിശേഷതകള്‍

ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് പുതിയ കാര്‍ അവതരിപ്പിച്ചു
ടാറ്റ പഞ്ച്, image credit: TATA MOTORS
ടാറ്റ പഞ്ച്, image credit: TATA MOTORS
Updated on
1 min read

മുംബൈ: ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് പുതിയ കാര്‍ അവതരിപ്പിച്ചു. സബ് -കോപാക്ട് എസ് യുവി സെഗ്മെന്റില്‍ പുറത്തിറക്കിയ പഞ്ചിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഒക്ടോബര്‍ 20ന് കാര്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

നിലവില്‍ ഏറെ ഡിമാന്‍ഡുള്ള നെക്‌സോണ്‍ മോഡലിന്റെ തൊട്ടുതാഴെ വരുന്നതാണ് പഞ്ച്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന വാഹനത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയത്. പൊക്കമുള്ള സീറ്റ്, ഹൈ ഗ്രൗണ്ട് ക്ലിയറന്‍സ്, തുടങ്ങിയ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ചെറിയ എസ് യുവിക്കും സബ്- കോപാക്ട് എസ് യുവിക്കും ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നത് മനസിലാക്കിയാണ് പുതിയ മോഡല്‍ അവതരിപ്പിച്ചതെന്ന് കമ്പനി സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് രാജന്‍ അംബ പറയുന്നു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വാഹനത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. 

വിപണിയുടെ താത്പര്യം മുന്‍നിര്‍ത്തി ഭാവിയില്‍ പഞ്ചിന്റെ ഇലക്ട്രിക് വേര്‍ഷനും വിപണിയില്‍ ഇറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ഫങ്ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്,  കൂള്‍ഡ് ഗ്ലൗ ബോക്‌സ്, തുടങ്ങി നിരവധി മറ്റു സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com