മെഹ് ലി മിസ്ത്രി പുറത്തേയ്ക്ക്; എതിര്‍ത്ത് വോട്ട് ചെയ്ത് നോയല്‍ ടാറ്റ, ടാറ്റ ട്രസ്റ്റില്‍ ഭിന്നത രൂക്ഷം

ടാറ്റ ട്രസ്റ്റില്‍ ഭിന്നത രൂക്ഷമാക്കി മെഹ് ലി മിസ്ത്രിയെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിക്കണമെന്ന ആവശ്യം തള്ളി
Bombay House, the headquarters of the Tata Group in Mumbai
ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസ്‌ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ടാറ്റ ട്രസ്റ്റില്‍ ഭിന്നത രൂക്ഷമാക്കി മെഹ് ലി മിസ്ത്രിയെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിക്കണമെന്ന ആവശ്യം തള്ളി. ടാറ്റ ട്രസ്റ്റില്‍ നോയല്‍ ടാറ്റ വിഭാഗവും ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും തമ്മിലുള്ള പോര് ശക്തമാക്കി ട്രസ്റ്റ് അംഗങ്ങളായ നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും വിജയ് സിങ്ങുമാണ് മെഹ് ലി മിസ്ത്രിക്കെതിരെ നിലപാട് എടുത്തത്. ഇതോടെ ട്രസ്റ്റി മെഹ്ലി മിസ്ത്രി, സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ബോര്‍ഡുകളില്‍ നിന്ന് ഫലത്തില്‍ പുറത്തായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വേണു ശ്രീനിവാസന് ആജീവനാന്ത ട്രസ്റ്റിയായുള്ള നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു.

മെഹ്‌ലി മിസ്ത്രിയുടെ കാലാവധി നീട്ടുന്നതിനെതിരെ നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും വിജയ് സിങ്ങും വോട്ട് ചെയ്തു. അതേസമയം മറ്റു മൂന്ന് ട്രസ്റ്റിമാരായ -പ്രമിത് ജാവേരിയും ഡാരിയസ് ഖംബട്ടയും ജഹാംഗീര്‍ എച്ച് സി ജഹാംഗീറും മിസ്ട്രിയുടെ പുനര്‍നിയമനത്തെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച മെഹ്-ലിയുടെ ട്രസ്റ്റി കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തത്. ട്രസ്റ്റുകളുടെ ഭരണ ചട്ടം അനുസരിച്ച് ഒരു ട്രസ്റ്റിയുടെ പുനര്‍നിയമനത്തിന് എല്ലാവരും ഏകകണ്ഠമായി അംഗീകരിക്കേണ്ടത്. അതായത് ഒരൊറ്റ വിയോജിപ്പ് പോലും പുനര്‍നിയമനം അസാധ്യമാക്കും.

രത്തന്‍ ടാറ്റയുമായുള്ള അടുത്ത ബന്ധംമൂലം ടാറ്റ ഗ്രൂപ്പിലെ നിര്‍ണായകസ്ഥാനത്ത് എത്തുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് മെഹ്‌ലി. ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ 18.3 ശതമാനം ഓഹരി കൈയാളുന്ന ഷാപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ പ്രതിനിധികൂടിയാണ് ഇദ്ദേഹം. 2022ലാണ് മെഹ്‌ലി മിസ്ത്രി ട്രസ്റ്റിയായി നിയമിതനായത്.

ടാറ്റാ സണ്‍സിന്റെ 66 ശതമാനം ഓഹരി ടാറ്റാ ട്രസ്റ്റിനാണ്. അതിനാല്‍ ട്രസ്റ്റിലെ ആഭ്യന്തര കലഹം ഗ്രൂപ്പിനെയാകെ ബാധിക്കുമെന്നാണ് വ്യവസായലോകം ആശങ്കപ്പെടുന്നത്. 2013 മുതല്‍ 2016 വരെ ടാറ്റാ സണ്‍സിനെ നയിച്ചത് എസ്പി ഗ്രൂപ്പിലെ സൈറസ് മിസ്ത്രിയാണ്. 2016 ഒക്ടോബറില്‍ മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് ടാറ്റാ ഗ്രൂപ്പും എസ്പി ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായഭിന്നത ആരംഭിച്ചത്. ടാറ്റാ സണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നും എസ്പി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Bombay House, the headquarters of the Tata Group in Mumbai
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം, പുതിയ ഫീച്ചറുമായി പേടിഎം

മെഹ്ലി മിസ്ത്രി ആരാണ്?

എം പല്ലോഞ്ചി ഗ്രൂപ്പിന്റെ തലവനാണ് മെഹ് ലി മിസ്ത്രി. ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ ഷാപൂര്‍ മിസ്ത്രിയുടെയും പരേതനായ സൈറസ് മിസ്ത്രിയുടെയും ബന്ധുവാണ്. സെപ്റ്റംബര്‍ ആദ്യം, മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിനെ ടാറ്റ സണ്‍സ് ബോര്‍ഡിലേക്ക് വീണ്ടും നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ടാറ്റ ട്രസ്റ്റ്‌സ് ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍, ഈ നീക്കത്തിനെതിരെ വോട്ട് ചെയ്ത വിമത ഗ്രൂപ്പിന് മെഹ്ലി മിസ്ത്രിയാണ് നേതൃത്വം നല്‍കിയത്.

Bombay House, the headquarters of the Tata Group in Mumbai
ഭാവിയില്‍ കോടീശ്വരനാകാം!; മാസംതോറും എസ്‌ഐപിയില്‍ എത്ര നിക്ഷേപിക്കണം?
Summary

Tata Trusts votes to oust Mehli Mistry, 3 trustees opposed reappointment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com