ഇനി ക്യൂ നില്‍ക്കേണ്ട!, തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാറ്റം; അറിയേണ്ടതെല്ലാം

റെയില്‍വേ സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി എളുപ്പമാകും
Tatkal Ticket Booking change From August 1
Tatkal Ticket Booking change From August 1ai image
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി എളുപ്പമാകും. യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് എളുപ്പം ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ടോക്കണ്‍ സംവിധാനം വരുന്നു. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില റെയില്‍വേ സോണുകളില്‍ മാത്രമാണ് നടപ്പാക്കുന്നത്. നീണ്ട ക്യൂ ഒഴിവാക്കാനും ബുക്കിങ് പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. റെയില്‍വേ സ്റ്റേഷനില്‍ എത്തി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. ഐആര്‍സിടിസി വഴിയുള്ള ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിങ് സംവിധാനം മാറ്റമില്ലാതെ തുടരും.

പുതിയ സംവിധാനം എങ്ങനെ?

തത്കാല്‍ ബുക്കിങ് ആരംഭിക്കുന്നതിന് മുന്‍പായി യാത്രക്കാര്‍ ആദ്യം റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ഒരു ടോക്കണ്‍ വാങ്ങണം. തുടര്‍ന്ന് അവരുടെ ടോക്കണ്‍ നമ്പര്‍ വിളിക്കുമ്പോള്‍ ടിക്കറ്റ് വാങ്ങുന്നതിനായി കൗണ്ടറിലേക്ക് പോകാവുന്നതാണ്. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. പുതുക്കിയ സംവിധാനമനുസരിച്ച് എസി തത്കാല്‍ ടോക്കണുകള്‍ രാവിലെ 8.30 മുതല്‍ 9 വരെയും നോണ്‍ എസി തത്കാല്‍ ടോക്കണുകള്‍ രാവിലെ 9 മുതല്‍ 9.30 വരെയും വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ ഓരോ റിസര്‍വേഷന്‍ കൗണ്ടറിലും എസി തത്കാല്‍ ബുക്കിങ്ങുകള്‍ക്ക് 10 ടോക്കണുകളും നോണ്‍ എസി ബുക്കിങ്ങുകള്‍ക്ക് 15 ടോക്കണുകളും വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക തലത്തില്‍ ആവശ്യകത അനുസരിച്ച് റെയില്‍വേ അധികൃതര്‍ക്ക് ഇതില്‍ മാറ്റം വരുത്താവുന്നതാണ്.

ടോക്കണ്‍ ഉള്ള എല്ലാവരുടെയും ബുക്കിങ് പൂര്‍ത്തിയായ ശേഷവും തത്കാല്‍ സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ബുക്കിങ് തുടരാം. ബുക്കിങ് സമയങ്ങളില്‍ മാറ്റമില്ല. എസി ക്ലാസുകള്‍ക്ക് രാവിലെ 10 മണിക്കും സ്ലീപ്പര്‍, മറ്റു നോണ്‍ എസി ക്ലാസുകള്‍ക്ക് രാവിലെ 11മണിക്കും ബുക്കിങ് ആരംഭിക്കും. ടോക്കണ്‍ വിതരണം ചെയ്യുന്ന സമയം മാത്രമാണ് അറിയേണ്ടത്.

റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ സര്‍ക്കാരിന്റെ സാധുവായ ഫോട്ടോ ഐഡി കാര്‍ഡും മറ്റു യാത്രക്കാരുടെ വിവരങ്ങളും കൈവശം കരുതേണ്ടതാണ്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ അംഗീകൃതമായ മറ്റു സര്‍ക്കാര്‍ ഫോട്ടോ ഐഡന്റിറ്റി രേഖകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

Tatkal Ticket Booking change From August 1
ഇനി ഇടപാടുകള്‍ എളുപ്പം, ഓഗസ്റ്റ് മുതല്‍ കെവൈസിയില്‍ വന്‍ പരിഷ്‌കാരം; ചെയ്തില്ലെങ്കില്‍ അക്കൗണ്ടിനെ ബാധിക്കാം, പുതിയ സംവിധാനം
Tatkal Ticket Booking change From August 1
പ്രായം 60 ആണോ?, സുരക്ഷിത നിക്ഷേപത്തിന് മികച്ച ഓപ്ഷന്‍; 8.2 ശതമാനം പലിശ, അറിയാം ഈ പെന്‍ഷന്‍ പ്ലാന്‍
Summary

Tatkal Ticket Booking change From August 1: Token Rule, Timings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com