ഇനി ഇന്ത്യന്‍ റോഡുകളില്‍ ടെസ്ലയുടെ കാറുകളും കുതിക്കും; മോഡല്‍ വൈ ലോഞ്ച് ചെയ്തു, 60 ലക്ഷം രൂപ വില- വിഡിയോ

പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്ലയുടെ ഇലക്ട്രിക് കാറായ മോഡല്‍ വൈ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
Tesla Model Y launched in India
Tesla Model Y launched in Indiaimage credit: tesla
Updated on
1 min read

മുംബൈ: പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്ലയുടെ ഇലക്ട്രിക് കാറായ മോഡല്‍ വൈ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ 59.89 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. തുടക്കത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) വേര്‍ഷനില്‍ മാത്രമാണ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക.

ഇലക്ട്രിക് കാര്‍ തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ലഭ്യമാകും. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇതിന്റെ ഡെലിവറികള്‍ ആരംഭിക്കും.

ഇന്ത്യയിലെ വേരിയന്റ് തിരിച്ചുള്ള എക്സ്-ഷോറൂം ടെസ്ല മോഡല്‍ വൈ വില ചുവടെ:

ടെസ്ല മോഡല്‍ വൈ റിയര്‍ വീല്‍ ഡ്രൈവ് (RWD) - 59.89 ലക്ഷം രൂപ

ടെസ്ല മോഡല്‍ വൈ ലോങ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ് (RWD)-67.89 ലക്ഷം രൂപ

Tesla Model Y launched in India
54,999 രൂപ മുതല്‍ വില, ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എക്‌സ്200 എഫ്ഇ വിപണിയില്‍

ഇന്ത്യന്‍ വിപണിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം അടയാളപ്പെടുത്തി മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ആദ്യ ഷോറൂം തുറന്നായിരുന്നു കാറിന്റെ ലോഞ്ച്. മേക്കര്‍ മാക്‌സിറ്റി മാളിലാണ് പുതിയ ഷോറൂം.

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഒരു വര്‍ഷത്തോളമായി ചര്‍ച്ചയായിരുന്നു. കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളിലായിരുന്നു ഇലോണ്‍ മസ്‌ക്. ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹന കമ്പനി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിട്ടില്ല.

Tesla Model Y launched in India
തൊഴില്‍ അന്വേഷകരാണോ?; അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ അഞ്ചു ജോലികളില്‍ എഐ 'ഇരിക്കും', ജാ​​ഗ്രത
Summary

Elon Musk's Tesla launched its Model Y EV car in India at Rs 60 lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com