കൂപ്പുകുത്തി രൂപ, ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്, ലാഭം പ്രവാസികള്‍ക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയില്‍ രൂപയുടെ മൂല്യം.
The value of the Indian rupee has fallen.
പ്രതീകാത്മക ചിത്രംഎഐ
Updated on
1 min read

കൊച്ചി : അമേരിക്കന്‍ ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.

ഒരു ഡോളറിന് എതിരെ 95.63 ലേക്കാണ് രൂപയുടെ മൂല്യമെത്തിയത്. അന്താരാഷ്ട്ര പ്രതിസന്ധികളും ക്രൂഡ് ഓയിലിന്റെ വിലവര്‍ധനയുമാണ് വെല്ലുവിളിയായത്. കഴിഞ്ഞ ആഴ്ച രൂപയുടെ വില 95.43 ലേക്ക് കൂപ്പുകുത്തിയികരുന്നു. അതില്‍നിന്നും വീണ്ടും താഴേക്കിറങ്ങിയാണ് പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്.

The value of the Indian rupee has fallen.
'കെസിക്ക് വേണ്ടി ജനങ്ങളെ വഞ്ചിച്ചു, പാര്‍ട്ടിയില്‍ ആളുണ്ടെങ്കിലേ ഹീറോ പരിവേഷമുള്ളൂ'; ഷാഫിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇന്ധന വിലവര്‍ധന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ഓഹരി വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യും. എണ്ണ ഇറക്കുമതിയില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ ഇന്ത്യയ്ക്ക് വിലവര്‍ധന വലിയ പ്രത്യാഘാതങ്ങളുമുണ്ടാകും.

The value of the Indian rupee has fallen.
പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; വിഡിയോ പുറത്തുവിട്ട് ബിജെപി പ്രവര്‍ത്തകര്‍; സഹതാപം മാത്രമെന്ന് പ്രതികരണം

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിര്‍ഹം ഉള്‍പ്പെടെയുള്ളവയുടെ മൂല്യം കൂടിയിട്ടുണ്ട്. അതിനാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണമയക്കാനാകും. 1 യുഎഇ ദിര്‍ഹത്തിന് 22 മുതല്‍ 23 രൂപ വരെ ലഭിച്ചിരുന്നിടത്ത് ഇപ്പേള്‍ 25 ല്‍ കൂടുതല്‍ ലഭിക്കും. 10,000 ദിര്‍ഹം അയച്ചാല്‍ മുന്‍പ് നാട്ടില്‍ 22,000 രൂപ ലഭിച്ചിരുന്നതിനു പകരം 25,000 രൂപ ലഭിക്കും.

The value of the Indian rupee has fallen.
ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

നിലവിലെ സാഹചര്യത്തില്‍ പണപ്പെരുപ്പത്തിനുള്ള സാധ്യതകളും വിദഗ്ദര്‍ തള്ളിക്കളയുന്നില്ല. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ ഇന്ധനവില, ഇറക്കുമതി ഉല്‍പന്നങ്ങള്‍, യാത്ര തുടങ്ങിയ മേഖലകളിലും വിലക്കയറ്റമുണ്ടാകും. ഇത് സാമ്പത്തിക വ്യവസ്ഥയ്ക്കുമേല്‍ വലിയ ആഘാതങ്ങളുണ്ടാക്കും.

Summary

The value of Indian Rupee hits historic low

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com