സ്മാര്‍ട്ട് ഫോണ്‍ ഹാങ് ആകുന്നുണ്ടോ? പുതിയത് വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കാം

Phone running slow? These simple tricks will boost speed instantly
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ഹാങ് ആകുന്നുണ്ടോ? പുതിയത് വാങ്ങേണ്ട ആവശ്യമുണ്ടോ? എന്നാല്‍ ചില കാര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനം എടുക്കുന്നതാണ് ഉചിതം. ഫോണില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം. മെമ്മറി കുറച്ച് ഡിലീറ്റ് ചെയ്യാം, ബാഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നിയന്ത്രിക്കുക, നിങ്ങളുടെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക, തുടങ്ങി സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഫോണ്‍ സ്ലോ ആകുന്നതിന് പരിഹാരം കണ്ടെത്താം.

ഫോണ്‍ വേഗത കുറയുന്നത് എന്തുകൊണ്ട്, അത് എങ്ങനെ പരിഹരിക്കാം?

സാധാരണയായി മെമ്മറി ഫുള്‍ ആകുമ്പോള്‍ അല്ലെങ്കില്‍ ബാഗ്രൗണ്ട് പ്രക്രിയകള്‍ അല്ലെങ്കില്‍ പഴയ സോഫ്റ്റ്വെയര്‍ എന്നിവയെല്ലാം കാരണം ഫോണ്‍ ഹാങ് ആകാം. സ്മാര്‍ട്ട്ഫോണ്‍ മെമ്മറി പൂര്‍ണമായും ഉപയോഗിക്കുമ്പോഴാണ്. അതായത് നിങ്ങളുടെ ഫോണ്‍ മെമ്മറി 80 ശതമാനത്തിലധികം നിറഞ്ഞുകഴിഞ്ഞാല്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കാത്ത ആപ്പുകള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വലിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക, പഴയ വിഡിയോകള്‍ പ്രത്യേകിച്ച് വാട്ട്സ്ആപ്പ് വിഡിയോകള്‍ എന്നിവ ഡിലീറ്റ് ചെയ്യാം. നിങ്ങളുടെ ഫോട്ടോകളും വിഡിയോകളും ഗൂഗിള്‍ ഫോട്ടോസിലേക്കോ ഡ്രൈവിലേക്കോ അല്ലെങ്കില്‍ ഏങ്കെിലും ക്ലൗഡ് സേവനത്തിലേക്കോ നീക്കുക

പശ്ചാത്തല ആപ്പുകള്‍

ധാരാളം ആപ്പുകള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നത് റാമിന് ഇരട്ടി ജോലിയാണ്. ഇത് ഫോണിനെ സ്ലോ ആക്കുന്നു. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സെറ്റിങ്‌സിലേക്ക് പോയി നിങ്ങള്‍ അധികം ഉപയോഗിക്കാത്ത ആപ്പുകളുടെ ബാഗ്രൗണ്ട്

ആക്ടിവിറ്റി കുറയ്ക്കുക. ഫോണില്‍ ഓട്ടോ സിങ്ക് ഓഫാക്കുക. സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുക. അപ്ഡേറ്റുകള്‍ പുതിയ ഫീച്ചറുകള്‍ക്ക് മാത്രമുള്ളതല്ല. ഫോണ്‍ വേഗത കൂട്ടുന്നതിനും സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കുന്നതിനും ഫോണ്‍ കമ്പനികള്‍ പതിവായി അപ്ഡേറ്റുകള്‍ അയയ്ക്കുന്നു. ഇത്തരം അപ്ഡേറ്റ് അറിയിപ്പുകള്‍ അവഗണിക്കരുത്. ഇവ ഇന്‍സ്റ്റാള്‍ ചെയ്യുക.

'ലൈറ്റ്' ആപ്പുകള്‍

നിങ്ങള്‍ക്ക് ഒരു പഴയ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍, ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ മെസഞ്ചര്‍ പോലുള്ള വലിയ ആപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ വലിപ്പമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളുടെ 'ലൈറ്റ്' പതിപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുക. അവയില്‍ എല്ലാ അധിക സവിശേഷതകളും ഇല്ല, പക്ഷേ അവ നിങ്ങളുടെ ഫോണ്‍ കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

Phone running slow? These simple tricks will boost speed instantly
ചാർജ് പെട്ടെന്ന് തീരുമെന്ന ഭയം വേണ്ട!, കരുത്തുറ്റ 9,020mAh ബാറ്ററി; വിഷുവിന് വിവോയുടെ പുതിയ ഫോൺ വിപണിയിൽ

ആപ്പ് കാഷെ ഡിലീറ്റ് ചെയ്യുക

ആപ്പുകള്‍ വേഗത്തില്‍ ലോഡുചെയ്യാന്‍ സഹായിക്കുന്നതിന് താല്‍ക്കാലിക ഡാറ്റയുടെ ഒരു ഭാഗമാണ് കാഷെ. പക്ഷേ കുറച്ച് സമയത്തിനുശേഷം, ഇത്തരം കാഷെകള്‍ ഫോണിനെ മന്ദഗതിയാകും. സെറ്റിങ്‌സിലേക്ക് പോയി കാഷെ ഡിലീറ്റ് ചെയ്യുക, പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാം പോലുള്ള ആപ്പുകളുടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഉപകരിക്കും.

കൂടാതെ ആനിമേഷന്‍ വേഗത കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഫോണിനെ വളരെ വേഗത്തിലാക്കാന്‍ കഴിയും. ഡെവലപ്പര്‍ ഒപ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് സെറ്റിങ്‌സില്‍ എബൗട്ട് വിഭാഗത്തിലെ നിങ്ങളുടെ ബില്‍ഡ് നമ്പറില്‍ നിരവധി തവണ ടാപ്പ് ചെയ്യുക. അതിനുശേഷം, ആനിമേഷന്‍ സ്‌കെയിലുകള്‍ (വിന്‍ഡോ, ട്രാന്‍സിഷന്‍, ആനിമേറ്റര്‍) 0.5x ആക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com