

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാടി നില്‍ക്കുകയാണ്. എങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്. കാലക്രമേണ സമ്പത്ത് വളര്‍ത്തുന്നതിനുള്ള ലളിതവും അച്ചടക്കമുള്ളതും ഫലപ്രദവുമായ ഒരു മാര്‍ഗം അന്വേഷിക്കുകയാണെങ്കില്‍ എസ്‌ഐപി ഇതിന് മികച്ച ഉത്തരമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പരമ്പരാഗത സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപത്തില്‍ ഡൈവേഴ്സിഫിക്കേഷന്‍ കൊണ്ടുവരണമെന്ന ചിന്തയും എസ്ഐപിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചതിന് പിന്നിലെ ഒരു പ്രധാന കാരണമാണ്. നിശ്ചിത തുക സ്ഥിരമായ ഇടവേളകളില്‍ നിശ്ചിത കാലത്തേയ്ക്ക് മ്യൂച്ചല്‍ഫണ്ടില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല.
എസ്‌ഐപിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ചുവടെ:
1. വിപണിയിലെ ഓരോ മാറ്റവും സസൂക്ഷ്മം വീക്ഷിക്കാന്‍ സമയം ചെലവഴിക്കാതെ തന്നെ സ്ഥിരവും അച്ചടക്കമുള്ളതുമായ നിക്ഷേപം എസ്‌ഐപി അനുവദിക്കുന്നു.
2. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കാര്യമായി ബാധിക്കാതെ ആവറേജിങ് ( Rupee cost averaging) സാധ്യമാക്കുന്നത് എസ്‌ഐപിയുടെ ഒരു ഗുണമാണ്. സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ, വില കുറവായിരിക്കുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുകയും വില കൂടുതലായിരിക്കുമ്പോള്‍ കുറവ് യൂണിറ്റുകള്‍ വാങ്ങുകയും ചെയ്യുന്നു, കാലക്രമേണ നിക്ഷേപ ചെലവ് ശരാശരിയായി മാറുന്നതാണ് ആവറേജിങ് ( Rupee cost averaging)
3. കോമ്പൗണ്ടിങ് ചെറിയ നിക്ഷേപങ്ങളെ പോലും കാലക്രമേണ ഗണ്യമായി വളരാന്‍ പ്രാപ്തമാക്കുന്നു. നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കപ്പെടുന്നതാണ് കോമ്പൗണ്ടിങ്ങിന്റെ ശക്തി. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് ഗണ്യമായി വളരാന്‍ സഹായിക്കുന്നു.
4. എസ്‌ഐപികള്‍ ഫ്‌ളെക്‌സിബിള്‍ ആണ്. ആവശ്യാനുസരണം വിഹിതം കുറയ്ക്കാനും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും പുനരാരംഭിക്കാനും സഹായിക്കുന്നു
5. ലക്ഷ്യബോധമുള്ള നിക്ഷേപത്തിന് അനുയോജ്യമാണ് എസ്ഐപി.
6. ലംപ്‌സം നിക്ഷേപത്തില്‍ ഉയര്‍ന്ന റിസ്‌കിനൊപ്പം ഉയര്‍ന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു
7. ശരിയായ എസ്‌ഐപി തെരഞ്ഞെടുക്കുന്നതില്‍ റിസ്‌ക് വിലയിരുത്തല്‍, ലക്ഷ്യങ്ങള്‍ നിര്‍വചിക്കുക, ഫണ്ട് പ്രകടനം പരിശോധിക്കുക, ചെലവുകള്‍ അവലോകനം ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു.
8. റിട്ടേണ്‍ വര്‍ധിപ്പിക്കുന്നതിന് കാലക്രമേണ വിഹിതം ഉയര്‍ത്തുക.
9. ഫണ്ടുകളിലുടനീളം വൈവിധ്യവല്‍ക്കരണത്തിന് ശ്രമിക്കുക.
10. കുറഞ്ഞ പ്രവേശന തുക- കൈവശം കുറഞ്ഞ തുക മാത്രമേ ഉള്ളൂവെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു ഫ്‌ളെക്‌സിബിലിറ്റി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
