കാത്തിരുന്ന ഫീച്ചര്‍; ത്രെഡ്സ് വെബില്‍ ഡിഎം ഫീച്ചറെത്തി

Threads gains another X-like feature with web DMs: Here is how it works
ത്രെഡ്സ് ലോ​ഗോ
Updated on
1 min read

വാഷിങ്ടണ്‍: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്സ്. വെബ് വേര്‍ഷനിലും ഡിഎം (ഡയറക്ട് മെസേജിങ്) സാധ്യമാകുന്ന ഫീച്ചറാണ് ത്രെഡ്സ് അവതരിപ്പിച്ചത്. ത്രെഡ്സ് വെബില്‍ നിന്ന് നേരിട്ട് വ്യക്തികള്‍ക്കും, ഗ്രൂപ്പ് സന്ദേശങ്ങളും അയയ്ക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്സിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.

Threads gains another X-like feature with web DMs: Here is how it works
വാട്സ്ആപ്പില്‍ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍; ചാറ്റ് ഇന്റര്‍ഫേസില്‍ വന്‍മാറ്റങ്ങള്‍ക്ക് സാധ്യത; റിപ്പോര്‍ട്ട്

ത്രെഡ്സ് ഡിഎം വെബിലും

മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്‌സ് ഡിഎം ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കും. ഇതിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്സില്‍ കാണാനാകും. മൊബൈല്‍ ആപ്പിള്‍ ഡയറക്ട് മെസേജസ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഏറെ ലഭിച്ച ആവശ്യമായിരുന്നു വെബിലും ഡിഎം സൗകര്യം എന്ന് ത്രഡ്സ് മേധാവി വ്യക്തമാക്കി. ത്രെഡ്സിന്റെ എതിരാളിയായ എക്സിലും ബ്ലൂസ്‌കൈയിലും ഇതിനകം തന്നെ ഡെസ്‌ക്ടോപ്പ് മെസേജിങ് സൗകര്യമുണ്ട്.

ത്രെഡ്സിന്റെ വെബ് വേര്‍ഷനില്‍ പുതിയ ചാറ്റുകള്‍ ആരംഭിക്കാനും പഴയ സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാനും സാധിക്കും. എന്നാല്‍ ത്രെഡ്സിലെ ഫോളോവര്‍മാരും ഇന്‍സ്റ്റഗ്രാമിലും മ്യൂച്ചല്‍ ഫോളോവേഴ്സും തമ്മില്‍ മാത്രമേ മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കൂ.

Summary

Threads gains another X-like feature with web DMs: Here is how it works

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com