സമ്പാദ്യം ആയിരം കോടി കടന്നു; ബിസിനസില്‍ കുതിപ്പുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ബിഎസ്ഇയില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതോടെ, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ സമ്പാദ്യത്തില്‍ ഏകദേശം 330 കോടി രൂപയുടെ വര്‍ധന.
Kochouseph Chittilappilly
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിFILE
Edited By:
Updated on
1 min read

കൊച്ചി: ബിഎസ്ഇയില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതോടെ, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ സമ്പാദ്യത്തില്‍ ഏകദേശം 330 കോടി രൂപയുടെ വര്‍ധന. കമ്പനിയുടെ ഓഹരി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. ഓഹരി ഒന്നിന് 140 രൂപയ്ക്ക് ഇഷ്യു ചെയ്ത വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഓഹരികള്‍, ലിസ്റ്റ് ചെയ്ത വെള്ളിയാഴ്ച 151 രൂപ വരെ ഉയര്‍ന്ന ശേഷം അന്നേദിവസം 144.95 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സില്‍ 75കാരനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് 67.25 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതിന്റെ മൂല്യമാണ് 329.15 കോടി രൂപ ( വെള്ളിയാഴ്ചത്തെ ക്ലോസിങ് വാല്യൂവിനെ അടിസ്ഥാനമാക്കി). വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 8.41 ശതമാനം, വണ്ടര്‍ലാ ഹോളിഡേയ്‌സ് 23.15 ശതമാനം എന്നിങ്ങനെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മറ്റു കമ്പനികളിലെ ഓഹരി പങ്കാളിത്തം. ഈ മൈനോറിറ്റി ഓഹരികളുടെ മൂല്യം യഥാക്രമം 119.05 കോടി രൂപ, 785 കോടി രൂപ എന്നിങ്ങനെയാണ്. ലിസ്റ്റ് ചെയ്ത ഈ മൂന്ന് കമ്പനികളിലുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് 1233 കോടി രൂപയുടെ സമ്പാദ്യമാണ് ഉള്ളത്. ഓഹരി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 2012ലാണ് വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയുടെ കടിഞ്ഞാണ്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മക്കള്‍ക്ക് കൈമാറിയത്. കേരളത്തിലെ പ്രമുഖമായ പല പ്രാദേശിക കമ്പനികും ലിസ്റ്റ് ചെയ്യാതെ തുടരുമ്പോഴാണ് കമ്പനികളുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനും പൊതുവിപണിയുടെ പരിശോധനയ്ക്ക് വിധേയമാക്കാനും ഐപിഒ റൂട്ടിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രാധാന്യം നല്‍കുന്നത്.

'സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ കമ്പനികള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തവും സുതാര്യതയും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2008ലാണ് ലിസ്റ്റ് ചെയ്തത്. അന്ന് 65.60 കോടി രൂപയാണ് സമാഹരിച്ചത്. ഇന്ന് വി- ഗാര്‍ഡിന്റെ ഓഹരി മൂല്യം 14,206 കോടി രൂപയാണ്. 2014ലാണ് വണ്ടര്‍ലാ ഹോളിഡേഴ്‌സ് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയത്. അന്ന് ഐപിഒയിലൂടെ 181.25 കോടി രൂപയാണ് വണ്ടര്‍ലാ സമാഹരിച്ചത്. ഇന്ന് ഇതിന്റെ മൂല്യം 3350 കോടി രൂപയാണ്.

Kochouseph Chittilappilly
ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ 'സ്വന്തമാവണമെന്നില്ല'; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
Kochouseph Chittilappilly
'കമ്പനിയുടെ പ്രവര്‍ത്തന ശൈലിയെ ബാധിക്കും'; ടാറ്റ സണ്‍സ് ഐപിഒ എതിര്‍ക്കാനുള്ള കാരണം വ്യക്തമാക്കി നോയല്‍ ടാറ്റ
Summary

Three IPOs, three listed firms: Kerala businessman Kochouseph scales new heights

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com