ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് കമ്പനികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ 5 കമ്പനികള്‍ ചുവടെ കാണാം
Top Companies In India By Market Capitalization BSE
ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് കമ്പനികള്‍

ലോകത്ത് അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ലോകോത്തര പട്ടികയില്‍ വരുന്ന ധാരാളം ബിസിനസ്സ് കമ്പനികള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 5 കമ്പനികള്‍ ചുവടെ കാണാം.

1. റിലയന്‍സ്

Reliance
Reliance

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലാ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി കൂടിയാണ് ആര്‍ഐഎല്‍. ഊര്‍ജ്ജം, പെട്രോകെമിക്കല്‍സ്, തുണിത്തരങ്ങള്‍, പ്രകൃതിവിഭവങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

2. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്(ടിസിഎസ്)

Top Companies In India By Market Capitalization BSE
TCS

ഏഷ്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയാണ്. 100,000 ലേറെ ജോലിക്കാരുള്ള കമ്പനി ലോകത്ത് 47 രാജ്യങ്ങളിലുണ്ട്. ടിസിഎസിന് ലോകത്തുടനീളം 142ല്‍ ഏറെ ശാഖകള്‍ ഉണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്) ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷന്‍സ് എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ഒരു ഇന്ത്യന്‍ ഐടി കമ്പനിയാണ്. ബാങ്കിങ്, ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍, ഹെല്‍ത്ത്‌കെയര്‍ എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

3. എച്ച്ഡിഎഫ്‌സി ബാങ്ക്

Top Companies In India By Market Capitalization BSE
HDFC Bankഫയല്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരു ബാങ്കിങ്, ധനകാര്യ സേവന കമ്പനിയാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്. 2019 ജൂണ്‍ 30ലെ കണക്കനുസരിച്ച് ബാങ്കിന് 1,04,154 സ്ഥിരം ജീവനക്കാരുണ്ട്. ആസ്തിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണിത്

4. ഐസിഐസിഐ ബാങ്ക്

Top Companies In India By Market Capitalization BSE
ICICI Bank

ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണു ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്. ഇന്ത്യയിലാദ്യമായി സഞ്ചരിക്കുന്ന എ ടി എം ആരംഭിച്ച ബാങ്കാണ് ഐസിഐസിഐ.

ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് വാണിജ്യ ബാങ്കിങ്, ട്രഷറി പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നു. റീട്ടെയില്‍ ബാങ്കിംഗ്, മൊത്തവ്യാപാര ബാങ്കിംഗ്, ട്രഷറി, ലീസിങ് പോലുള്ള മറ്റ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍, ഐസിഐസിഐ ബാങ്ക് യുകെ പിഎല്‍സി പോലുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളാണ്.

5. ഭാരതി എയര്‍ടെല്‍

Top Companies In India By Market Capitalization BSE
Airtel

ആഗോള ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് മൊബൈല്‍ സേവനങ്ങള്‍, ഹോംസ് സേവനങ്ങള്‍, ഡിജിറ്റല്‍ ടിവി സേവനങ്ങള്‍, എയര്‍ടെല്‍ ബിസിനസ്സ്, ദക്ഷിണേഷ്യ എന്നീ അഞ്ച് വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവന കമ്പനിയാണ്. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളിലും ദ്വീപുകളിലും ഇത് പ്രവര്‍ത്തിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com