ഇനി ദിവസങ്ങള്‍ മാത്രം, പത്തുലക്ഷം രൂപ കൈയില്‍ ഉണ്ടോ?; രണ്ടുവര്‍ഷം കൊണ്ട് പലിശയായി മാത്രം 1,60,000 രൂപ സമ്പാദിക്കാം, സൂപ്പര്‍ സ്‌കീം

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ഈ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു.
investment portfolio
investment portfolioai image
Edited By:
Updated on
1 min read

റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിരവധിപ്പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇപ്പോഴും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് തെരയുന്നവര്‍ക്ക് സര്‍ക്കാര്‍ ട്രഷറി ഒരു നല്ല ഓപ്ഷനാണ്.

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ഈ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. പറഞ്ഞു വരുന്നത് കേരള ട്രഷറി എഫ്ഡികളെ പറ്റിയാണ്. കേരള ഗവണ്‍മെന്റിന്റെ ധനകാര്യ വകുപ്പിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ട്രഷറി വകുപ്പ് പ്രഖ്യാപിച്ച ഊര്‍ജ്ജിത നിക്ഷേപ സമാഹരണ പദ്ധതി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. എവിടെ നിക്ഷേപിക്കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലുള്ള, വലിയ തുക കൈവശമുള്ള മലയാളികള്‍ക്ക് ഇത് ഒരു അവസരമാണ്.

ഈ സമയപരിധിയില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ നിക്ഷേപിക്കുന്ന പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് എട്ടു ശതമാനവും പൊതുജനങ്ങള്‍ക്ക് 7.75 ശതമാനവും സ്ഥാപനങ്ങള്‍ക്ക് 7.65 ശതമാനവും പലിശ ലഭിക്കും. സെപ്റ്റംബര്‍ 30നകം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

രണ്ടു വര്‍ഷം കാലാവധിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന പൊതുജനങ്ങള്‍ക്ക് പലിശയിനത്തില്‍ മാത്രം 15,500 രൂപയാണ് കിട്ടുക. അതായത് രണ്ടുവര്‍ഷം കൊണ്ട് പലിശ വരുമാനമായി മാത്രം 15,500 രൂപ കിട്ടുമെന്ന് അര്‍ഥം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 16,600 രൂപ കിട്ടും. നിക്ഷേപ തുക ഒരു ലക്ഷം എന്നത് പത്തുലക്ഷമാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് രണ്ടുവര്‍ഷം കൊണ്ട് 1,55,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 1,60,000 രൂപയുമാണ് പലിശയിനത്തില്‍ മാത്രം ലഭിക്കുക.

ട്രഷറിയില്‍ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ട്. ബാങ്കുകളില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. സങ്കീര്‍ണ്ണമായ ബാങ്കിങ് നിബന്ധനകളോ, ചാര്‍ജുകളോ ട്രഷറി എഫ്ഡികള്‍ക്കില്ല. പലിശ തുക എല്ലാ മാസവും കൃത്യമായി വരുമാനമായി കൈപ്പറ്റാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപ തുകയുടെ 90 ശതമാനം വരെ ട്രഷറിയില്‍ നിന്ന് വായ്പയും കിട്ടും.

investment portfolio
ജാമ്യ 'വ്യവസ്ഥയില്ല', ചിട്ടി സുഖമായി വിളിച്ചെടുക്കാം, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം ഈ സ്‌കീം
investment portfolio
ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ റിട്ടേണ്‍, റിസ്‌ക് കുറവ്; അറിയാം ഈ നിക്ഷേപ മാര്‍ഗം
Summary

Treasury with investment mobilization plan, time till September 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com