ഇനി പത്തുദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ; ലക്ഷങ്ങള്‍ സമ്പാദിക്കാം; ട്രഷറിയുടെ നിക്ഷേപ സമാഹരണ പദ്ധതി

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ഈ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു
investment
investmentai image
Edited By:
Updated on
1 min read

ബാങ്ക് എഫ്ഡിയേക്കാള്‍ മികച്ച നേട്ടവും സുരക്ഷിതത്വവും ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നവരാണോ നിങ്ങള്‍? ഇത്തരക്കാര്‍ക്ക് മികച്ച ഓപ്ഷനാണ് സര്‍ക്കാര്‍ ട്രഷറി. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ഈ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. പറഞ്ഞു വരുന്നത് കേരള ട്രഷറി എഫ്ഡികളെ കുറിച്ചാണ്.

കേരള ഗവണ്‍മെന്റിന്റെ ധനകാര്യ വകുപ്പിന് കീഴിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ട്രഷറി വകുപ്പ് ഊര്‍ജ്ജിത നിക്ഷേപ സമാഹരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. എവിടെ നിക്ഷേപിക്കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലുള്ള, വലിയ തുക കൈവശമുള്ള മലയാളികള്‍ക്ക് ഇത് ഒരു അവസരമായി കാണാവുന്നതാണ്.

ഈ സമയപരിധിയില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ നിക്ഷേപിക്കുന്ന പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് എട്ടു ശതമാനവും പൊതുജനങ്ങള്‍ക്ക് 7.75 ശതമാനവും സ്ഥാപനങ്ങള്‍ക്ക് 7.65 ശതമാനവും പലിശ ലഭിക്കും. സെപ്റ്റംബര്‍ 30നകം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

രണ്ടു വര്‍ഷം കാലാവധിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന പൊതുജനങ്ങള്‍ക്ക് പലിശയിനത്തില്‍ മാത്രം 15,500 രൂപയാണ് കിട്ടുക. അതായത് രണ്ടുവര്‍ഷം കൊണ്ട് പലിശ വരുമാനമായി മാത്രം 15,500 രൂപ കിട്ടുമെന്ന് അര്‍ഥം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 16,600 രൂപ കിട്ടും. നിക്ഷേപ തുക ഒരു ലക്ഷം എന്നത് പത്തുലക്ഷമാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് രണ്ടുവര്‍ഷം കൊണ്ട് 1,55,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 1,60,000 രൂപയുമാണ് പലിശയിനത്തില്‍ മാത്രം ലഭിക്കുക.

ട്രഷറിയില്‍ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ട്. ബാങ്കുകളില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. സങ്കീര്‍ണ്ണമായ ബാങ്കിങ് നിബന്ധനകളോ, ചാര്‍ജുകളോ ട്രഷറി എഫ്ഡികള്‍ക്കില്ല. പലിശ തുക എല്ലാ മാസവും കൃത്യമായി വരുമാനമായി കൈപ്പറ്റാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപ തുകയുടെ 90 ശതമാനം വരെ ട്രഷറിയില്‍ നിന്ന് വായ്പയും കിട്ടും.

investment
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വരുന്നു അഞ്ചുദിവസത്തെ ബാങ്ക് 'അവധി'
investment
പ്രതിമാസം 5000 രൂപ നിക്ഷേപിക്കാമോ?, 7000 കൈയില്‍ ഉണ്ടോ?; പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം
Summary

Treasury's deposit mobilization scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com