ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ പ്ലാന്‍ ഉണ്ടോ?, 8.50 ശതമാനം വരെ പലിശ; വിവിധ ബാങ്കുകളുടെ സ്‌കീം അറിയാം

ഭാവിയിലെ ആവശ്യങ്ങള്‍ക്ക് വലിയ തുക വേണ്ടവര്‍ക്ക് റെക്കറിങ് ഡെപ്പോസിറ്റ് (ആര്‍ഡി) സ്‌കീം ഒരു നല്ല ഓപ്ഷനാണ്.
RD Interest Rate
RD Interest RateFILE
Edited By:
Updated on: 
1 min read

ഭാവിയിലെ ആവശ്യങ്ങള്‍ക്ക് വലിയ തുക വേണ്ടവര്‍ക്ക് റെക്കറിങ് ഡെപ്പോസിറ്റ് (ആര്‍ഡി) സ്‌കീം ഒരു നല്ല ഓപ്ഷനാണ്. ഒറ്റയടിക്ക് വലിയ തുക എടുക്കാന്‍ കഴിയാത്തവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക. ഓരോ മാസവും നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയ തുക സമ്പാദിക്കാന്‍ ഇത് സഹായിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളായി പല ബാങ്കുകളും തങ്ങളുടെ നിക്ഷേപ പലിശനിരക്കുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇത് പുതിയ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം നേടാന്‍ അവസരമൊരുക്കുന്നുണ്ട്.

ഒരു ആര്‍ഡി അക്കൗണ്ട് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന ആര്‍ഡി പലിശനിരക്ക് പരിശോധിക്കാം. ഈ ബാങ്കുകളെല്ലാം കഴിഞ്ഞ ഒരു മാസത്തിനകം തങ്ങളുടെ ആര്‍ഡി പലിശനിരക്കുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക്

2026 നവംബര്‍ നാലുമുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുത്ത കാലാവധികളിലുള്ള ആര്‍ഡി സ്‌കീമുകളുടെ പലിശനിരക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ പരിഷ്‌കരണത്തിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് 39,42, 45,51, 54,57, 60 മാസ കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി 7.2 ശതമാനം പലിശയാണ് ലഭിക്കുക. സാധാരണ ഉപഭോക്താക്കള്‍ക്ക് ഇതേ കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി 6.60 ശതമാനം പലിശയാണ് ലഭിക്കുക.

ഐസിഐസിഐ ബാങ്ക്

സാധാരണ ഉപഭോക്താക്കള്‍ക്ക് മൂന്ന് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.6 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന പലിശനിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.20 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണ് ലഭിക്കുന്നത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്

സാധാരണ ഉപഭോക്താക്കള്‍ക്കായി 24,27, 30, 33 മാസ കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലാവധികളില്‍ ബാങ്ക് 7.55 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്കുകള്‍ നവംബര്‍ നാലുമുതല്‍ പ്രാബല്യത്തില്‍ വന്നു.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സാധാരണ ഉപഭോക്താക്കള്‍ക്ക് അഞ്ചുവര്‍ഷം കാലാവധിയുള്ള നിക്ഷേപത്തിന് 8.25 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലാവധിയില്‍ 8.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വന്നു.

RD Interest Rate
യുപിഐയില്‍ അബദ്ധത്തില്‍ ആളുമാറി പണം അയച്ചോ?, തിരികെ കിട്ടാന്‍ നിരവധി വഴികള്‍; വിശദാംശങ്ങള്‍
RD Interest Rate
സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടോ?, റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ്; ആശ്വാസ നടപടി
Summary

Up to 8.50% RD interest rate in November 2026: HDFC Bank, ICICI Bank and others with recent rate changes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER