
ഓരോ മാസവും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറക്കുന്നത്. ഓഗസ്റ്റില്‍ മാത്രം പ്രമുഖ കമ്പനികളുടേതായി അഞ്ചു ഫോണുകളാണ് വരുന്നത്. പികസല്‍ 9 സീരീസ്, വിവോ വി40 സീരീസ്, മോട്ടോറോള എഡ്ജ് 50, പോക്കോ എം6 പ്ലസ് അടക്കമുള്ള ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. അവ ഓരോന്നും ചുവടെ:
പിക്‌സല്‍ 9 സീരീസിന് കീഴില്‍ നാലു ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ പ്ലാന്‍. 9 സീരീസില്‍ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ എക്‌സ്എല്‍, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നി ഫോണുകളാണ് ഉള്‍പ്പെടുന്നത്. പുതിയ ഐഫോണ്‍ സീരീസിന് മുന്‍പെ ഇത് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
കാമറ കേന്ദ്രീകരിച്ചുള്ള വി40 സീരീസ് അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വിവോ സ്ഥിരീകരിച്ചു. സ്മാര്‍ട്ട്ഫോണിന് ഇതിനകം ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞു. ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഫോണ്‍ ലഭ്യമാകും. കാമറയില്‍ ZEISS ബ്രാന്‍ഡിങ് ആണ് പ്രത്യേകത. സെഗ്മെന്റിലെ ഏറ്റവും സ്ലിം ഉപകരണങ്ങളായിരിക്കും വി40, വി 40 പ്രോ എന്നിവ. 5,500mAh ബാറ്ററിയിലാണ് ഫോണ്‍ വരുന്നത്.
MIL-810 മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കേഷനോട് കൂടിയ മോട്ടോറോള എഡ്ജ് 50 ഓഗസ്റ്റ് 1 ന് ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഇന്ത്യയില്‍ അവതരിപ്പിക്കും. 1900 നിറ്റ്സ് വരെ പീക്ക് തെളിച്ചമുള്ള 6.67 ഇഞ്ച് pOLED ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. 256 ജിബി റാം വരെ സപ്പോര്‍ട്ട് നല്‍കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. എഡ്ജ് 50 ന് 3 വര്‍ഷത്തെ OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
ബജറ്റ് ഫോക്കസ്ഡ് എം സീരീസില്‍ പോക്കോ എം6 പ്ലസ് ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ റെഡ്മി 13 5G യുടെ റീബ്രാന്‍ഡഡ് പതിപ്പാകാന്‍ സാധ്യതയുണ്ട്. 16 ദശലക്ഷം നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള 6.79 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. ഇത് 240 Hz ടച്ച് സാമ്പിള്‍ നിരക്കും 120 Hz റിഫ്രഷ് നിരക്കും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 1080 x 2460 പിക്‌സല്‍ റെസലൂഷനും 20:9 അനുപാതവുമുള്ള ഡിസ്‌പ്ലേ വ്യക്തമായ ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്‌ക്രീനിന് 850 നിറ്റ്സിന്റെ പീക്ക് തെളിച്ചവും ഒരു പഞ്ച്-ഹോള്‍ നോച്ചും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോണ്‍ 2എ പ്ലസ് ജൂലൈ 31ന് ലോഞ്ച് ചെയ്യും. ഏറ്റവും പുതിയ MediaTek 7350 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. ചിപ്സെറ്റ് 3.0Ghz-Â ക്ലോക്ക് ചെയ്യും, ഇത് ഫോണ്‍ 2മയെക്കാള്‍ 10 ശതമാനം വേഗതയുള്ളതായിരിക്കും. ഗ്രാഫിക്സ്-ഇന്റന്‍സീവ് ടാസ്‌ക്കുകള്‍ക്കായി mali-g610 mc4 gpu സംവിധാനവുമായാണ് ഫോണ്‍ വരിക. ഇത് മുന്‍ഗാമിയേക്കാള്‍ 30 ശതമാനം വേഗത അവകാശപ്പെടുന്നു. 12 ജിബി റാമും 20 ജിബി റാം വരെ നീട്ടാനുള്ള പിന്തുണയും ഇതിലുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
