വണ്‍പ്ലസ് 13 മുതല്‍ ലാവ അഗ്നി 3 വരെ; ഒക്ടോബറില്‍ ഇറങ്ങുന്ന അഞ്ചു സ്മാര്‍ട്ട്‌ഫോണുകള്‍

ഐഫോണ്‍ 16 സീരീസ്, വിവോ ടി3 അള്‍ട്രാ, മോട്ടറോള റേസര്‍ 50 എന്നിവയുള്‍പ്പെടെ നിരവധി ലോഞ്ചുകള്‍ക്കാണ് സെപ്റ്റംബര്‍ മാസം സാക്ഷ്യം വഹിച്ചത്
Lava Agni 3
ലാവ അഗ്നി 3image credit: LAVA

ന്യൂഡല്‍ഹി: ഐഫോണ്‍ 16 സീരീസ്, വിവോ ടി3 അള്‍ട്രാ, മോട്ടറോള റേസര്‍ 50 എന്നിവയുള്‍പ്പെടെ നിരവധി ലോഞ്ചുകള്‍ക്കാണ് സെപ്റ്റംബര്‍ മാസം സാക്ഷ്യം വഹിച്ചത്. ഒക്ടോബറിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. നിരവധി മുന്‍നിര സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഈ മാസം ലോഞ്ച് ചെയ്യാന്‍ പോകുന്ന അഞ്ചു ഫോണുകള്‍ ചുവടെ:

1. വണ്‍പ്ലസ് 13

OnePlus 13
വണ്‍പ്ലസ് 13 ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിക്കുംഎക്സ്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വണ്‍പ്ലസ് 13 ഒക്ടോബര്‍ മാസത്തില്‍ ചൈനയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. സ്നാപ്ഡ്രാഗണ്‍ 8 Gen 4 പ്രോസസറുമായി വരുന്ന ഫോണില്‍ 100W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 6,000 mAh ബാറ്ററി പായ്ക്കാണ് ക്രമീകരിക്കുക.

2. ഐക്യൂഒഒ 13

iQOO 13
ഐക്യൂഒഒ 13 സീരീസ് ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിക്കുംimage credit: IQOO

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ അതിന്റെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വണ്‍പ്ലസ് 13 പോലെ, ഐക്യൂഒഒ 13ല്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 Gen 4 പ്രോസസറാണ് ഉണ്ടാവുക. IP68 റേറ്റിംഗ് ഫീച്ചര്‍, 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമാണ് മറ്റു ഫീച്ചറുകള്‍. ഐക്യൂഒഒ 13, 6.7 ഇഞ്ച് 2K AMOLED ഡിസ്പ്ലേയില്‍ 144Hz റിഫ്രഷ് റേറ്റുമായി വന്നേക്കാം. ഇത് 6,150mAh ബാറ്ററിയും 100W ഫാസ്റ്റ് ചാര്‍ജിങ്ങുമായി വിപണിയില്‍ എത്താനാണ് സാധ്യത.

3. സാംസങ് ഗാലക്‌സി എസ്24 എഫ്ഇ

Samsung Galaxy S24 FE
സാംസങ് ഗാലക്‌സി എസ്24 എഫ്ഇ വരുന്നത് എക്സിനോസ് 2400e ചിപ്സെറ്റിൽIMAGE CREDIT: samsung

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ എഡിഷന്‍ സ്മാര്‍ട്ട്ഫോണായ Galaxy ട24 FE ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഫോണ്‍ ഒക്ടോബര്‍ 3 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. സാംസങ് എക്സിനോസ് 2400e ചിപ്സെറ്റില്‍ വരുന്ന ഫോണില്‍ 4,700mAh ബാറ്ററി പായ്ക്കാണ് ക്രമീകരിച്ചിരിക്കുന്നത്. 8 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും സപ്പോര്‍ട്ട് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ വരിക.

4. ലാവ അഗ്നി 3

Lava Agni 3
ലാവ അഗ്നി 3image credit: LAVA

ലാവയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ലാവ അഗ്‌നി 3 ഒക്ടോബര്‍ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. അഗ്‌നി 3 120Hz വരെ റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. MediaTek Dimensity 7300 പ്രൊസസറാണ് ഫോണിന് ഊര്‍ജം പകരുക. ഇത് 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്സ് ഫ്രണ്ടില്‍, 64 എംപി പ്രൈമറി ഷൂട്ടര്‍, 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ ഷൂട്ടര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയ്ക്കൊപ്പം പിന്നില്‍ ക്വാഡ് കാമറ സജ്ജീകരണവും ഉണ്ടായിരിക്കാം.

5. ഇന്‍ഫിനിക്‌സ് സീറോ ഫ്‌ലിപ്പ്

Infinix Zero Flip
ഇന്‍ഫിനിക്‌സ് സീറോ ഫ്‌ലിപ്പ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുംimage credit: infinix

ഇന്‍ഫിനിക്സ് അടുത്തിടെ ഫ്‌ലിപ്പ് ഫോണ്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ ഫ്‌ലിപ്പ് ഫോണ്‍ ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6.9 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയില്‍ 120Hz റിഫ്രഷ് റേറ്റോടെയാണ് സീറോ ഫ്‌ലിപ്പ് വരുന്നത്. MediaTek Dimensity 8020 പ്രോസസറാണ് ഇതിന് കരുത്തുപകരുക. 88 ജിബി റാമും 512 ജിബി സ്റ്റോറേജുമായാണ് ഫോണ്‍ വരിക. ഒപ്റ്റിക്സിനായി 50എംപി പ്രൈമറി സെന്‍സറും പിന്നില്‍ 50എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ട്. സെല്‍ഫി എടുക്കുന്നതിനും വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമായി 32എംപി ഫ്രണ്ട് ഫേസിംഗ് ഷൂട്ടറും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com