യുപിഐ സേവനങ്ങള്‍ തകരാറിലായി; ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിലായി

ഇതോടെ പണമിടുപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിലായി
UPI services down; customers unable to make transactions
Daily UPI transactions surge to 596 million in April, value touches Rs 24 lakh crore
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ സേവനങ്ങള്‍ തകരാറിലായി റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള സേവനങ്ങളില്‍ തടസം നേരിട്ടു. വൈകീട്ട് ഏഴ് മണിയോടെയാണ് യുപിഐ സേവനങ്ങളിലെ തകരാറിലായതായി വ്യാക പരകതികള്‍ ഉയര്‍ന്നത്.

ഇതോടെ പണമിടുപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിലായി. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ യുപിഐ സേവനത്തിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടസം നേരിടാനുള്ള കാരണം വ്യക്തമല്ല.

ഒമ്പത് മണിയോടെ ഫോണ്‍ പേ സേവനങ്ങള്‍ സാധാരണ നിലയിലായതായി അറിയിച്ച് ഫോണ്‍ പേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുല്‍ ചാരി എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ഉയര്‍ന്ന ട്രാഫിക്കാണ് ഇന്നത്തെ സാങ്കേതിക തടസത്തിന് കാരണമെന്നാണ് വിശദീകരണം. ഇതേസമയം തന്നെ പേടിഎമ്മും സേവനങ്ങള്‍ സാധാരണ ഗതിയിലായതായറിയിച്ച് എക്സില്‍ പോസ്റ്റ് പങ്കുവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com