ന്യൂഡല്‍ഹി: ഇനി കടകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല. പകരം പിഒഎസ് മെഷീനിലൊന്ന് മുട്ടിച്ചാല്‍ മതി. യുപിഐയുടെ പുതിയ ടാപ് ആന്റ് പേ സംവിധാനം മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയും സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെയും ചേര്‍ന്ന് അവതരിപ്പിച്ചു.
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സൗകര്യമുള്ള ഫോണുകളില്‍ വൈകാതെ ഇത് ലഭ്യമാകും. പിഒഎസ് മെഷീനില്‍ തുക ടൈപ്പ് ചെയ്ത ശേഷം ഫോണ്‍ അണ്‍ലോക് ചെയ്ത് അതിലൊന്ന് മുട്ടിച്ചാല്‍ മതി. ഫോണില്‍ ഇന്റര്‍നെറ്റ് ഓഫ് ആണെങ്കിലും ഈ സംവിധാനം പ്രവര്‍ത്തിക്കും. ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കവറേജ് പ്രശ്‌നമായാലും പേയ്‌മെന്റ് നടത്താമെന്നതാണ് മെച്ചം.
പിഒഎസ് മെഷീനിലെ ഇന്റര്‍നെറ്റ് സൗകര്യമാണ് ഇതിന് ഉപയോഗിക്കുക. 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് യുപിഐ പിന്‍ വേണ്ട എന്ന പ്രയോജനവും ഉണ്ട്. അതില്‍ കൂടുതലുള്ള തുകയ്ക്ക് പിഒഎസ് മെഷീനില്‍ യുപിഐ പിന്‍ ടൈപ്പ് ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates