അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്ന ആശങ്ക വേണ്ട!, ഇനി ഓട്ടോപേ ഒരുമിച്ച് കാണാം; അറിയാം യുപിഐ ഹെല്‍പ് സംവിധാനം

യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ആയ യുപിഐ ഹെല്‍പ്പിന് തുടക്കമിട്ട് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
 NPCI has launched upi help
NPCI has launched upi helpഫയൽ
Updated on
2 min read

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ആയ യുപിഐ ഹെല്‍പ്പിന് തുടക്കമിട്ട് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഓട്ടോപേ വഴി അനാവശ്യമായി പണം നഷ്ടപ്പെടുന്നത് തടയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് പുതിയ സംവിധാനം. upihelp.npci.org.in എന്ന പോര്‍ട്ടലിലൂടെ വരിക്കാര്‍ക്ക് തങ്ങളുടെ ഓട്ടോപേ സബ്സ്‌ക്രിപ്ഷനുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.

യുപിഐ ഇടപാടുകള്‍ക്കിടയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ഇത് സഹായിക്കും. ഉപയോക്താക്കള്‍ക്ക് ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും പരാജയപ്പെട്ടതോ അല്ലെങ്കില്‍ പെന്‍ഡിങ് ആയി കിടക്കുന്നതോ ആയ പേയ്മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും യുപിഐ ഹെല്‍പ് വഴി സാധിക്കും. യുപിഐ തര്‍ക്ക പരിഹാര (UDIR) ചട്ടക്കൂടിന് കീഴില്‍ വേഗത്തിലുള്ള തര്‍ക്ക പരിഹാരം സാധിക്കുന്നതിന് സിസ്റ്റം ബാങ്കുകളുമായി ആശയവിനിമയം നടത്തിയാണ് പ്രശ്‌നം പരിഹരിക്കുന്നത്.

ആവര്‍ത്തിച്ചുള്ള പേയ്മെന്റുകളും (റിക്കറിങ് പേയ്‌മെന്റുകള്‍) ഓട്ടോ-പേ മാന്‍ഡേറ്റുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സവിശേഷതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ എല്ലാ ആക്റ്റീവ് ഓട്ടോപേ മാന്‍ഡേറ്റുകളും ഒരൊറ്റ സ്ഥലത്ത് കാണാന്‍ സാധിക്കും. ഏതെങ്കിലും യുപിഐ ആപ്പിലെ 'മാനേജ് ബാങ്ക് അക്കൗണ്ട്‌സ്' (Manage bank accounts) വഴിയോ അല്ലെങ്കില്‍ പ്രത്യേക ഓട്ടോപേ വിഭാഗം വഴിയോ ഇത് പരിശോധിക്കാം. ഒക്ടോബര്‍ 7ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, യുപിഐ നെറ്റ്വര്‍ക്ക് അംഗങ്ങള്‍ ഡിസംബര്‍ 31നകം പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കണം. നിലവിലുള്ള മാന്‍ഡേറ്റുകള്‍ അതുവരെ തുടരും.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മറ്റും ഉപയോക്താക്കള്‍ അറിയാതെ തന്നെ റിക്കറിങ് പേയ്മെന്റുകള്‍ (ആവര്‍ത്തിച്ചുള്ള പണമിടപാടുകള്‍) ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന 'ഡാര്‍ക്ക് പാറ്റേണുകള്‍' തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഈ നിര്‍ണായക നീക്കം. ഒരു യുപിഐ ആപ്പില്‍ സെറ്റ് ചെയ്തിരിക്കുന്ന ഓട്ടോപേ മാന്‍ഡേറ്റ് മറ്റൊരു ആപ്പിലേക്ക് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും. അതുപോലെ തന്നെ, വ്യാപാരികള്‍ക്കും പേയ്മെന്റ് പ്രൊവൈഡര്‍മാരെ മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്.

പലപ്പോഴും ഓട്ടോപേ സംവിധാനം സെറ്റ് ചെയ്യുന്നത് പിന്നീട് മറന്നുപോകാനിടയുണ്ട്. ഉദാഹരണത്തിന് ഒരു ഒടിടി സേവനം ഉപയോഗിക്കുന്നത് നിര്‍ത്തിയാലും ഓട്ടോപേ റദ്ദാക്കാത്തതിനാല്‍ പ്രതിമാസമോ പ്രതിവര്‍ഷമോ നമ്മളറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പോകാം. ഒന്നിലേറെ യുപിഐ ആപ്പുകള്‍ പലതും ഉപയോഗിക്കുന്നതിനാല്‍ ഓട്ടോപേ ഏതിലൊക്കെ സെറ്റ് ചെയ്തുവെന്ന് കണ്ടുപിടിക്കുകയും എളുപ്പമായിരിക്കില്ല. യുപിഐ ഹെല്‍പ് വഴി വിവിധ ആപ്പുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഓട്ടോ പേ മാന്‍ഡേറ്റ് ഒരുമിച്ച് കാണാനും മാനേജ് ചെയ്യാനും കഴിയും.

സുരക്ഷാ മുന്‍കരുതലുകള്‍

പുതിയ സംവിധാനത്തില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്:

മാന്‍ഡേറ്റുകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ യുപിഐ പിന്‍ (UPI PIN) നിര്‍ബന്ധമാണ്.

ഉപയോക്താക്കളെ ആപ് മാറ്റാന്‍ പ്രേരിപ്പിക്കുന്നതിനായി ക്യാഷ്ബാക്കുകളോ മറ്റ് ഓഫറുകളോ നല്‍കാന്‍ പാടില്ല.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡിസ്പ്ലേ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അധികാരവും സുരക്ഷിതത്വവും നല്‍കുന്നതാണ് എന്‍പിസിഐയുടെ ഈ പുതിയ നടപടി.

 NPCI has launched upi help
റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

പരിഹാരം ഇങ്ങനെ

upihelp.npci.org.in എന്ന വെബ്‌സൈറ്റ് തുറന്ന് മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക

ഹോംപേജിലെ show my autopay mandates എന്നതില്‍ ടാപ്/ ക്ലിക്ക് ചെയ്യുക

ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഏതൊക്കെ യുപിഐ ആപ്പുകളില്‍ ഓട്ടോപേ ക്രമീകരിച്ചിട്ടുണ്ടോ അവയെല്ലാം വിഭാഗം തിരിച്ച് ഒറ്റ വിന്‍ഡോയില്‍ കാണാം

ഓരോ ഓട്ടോപേ വഴി എത്ര തവണ ഇതിനകം പേയ്‌മെന്റ് നടന്നിട്ടുണ്ടെന്നും എത്രത്തോളം തുക ആകെ അടച്ചിട്ടുണ്ടെന്നും ഒറ്റനോട്ടത്തില്‍ കാണാം

ഏതെങ്കിലുമൊരണ്ണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെങ്കില്‍ pause ഓപ്ഷന്‍ ഉപയോഗിക്കാം. ഏതു തീയതി വരെ പേയ്‌മെന്റ് നിര്‍ത്തിവെയ്ക്കണമെന്ന് നല്‍കണം

പൂര്‍ണമായി റദ്ദാക്കാന്‍ revoke ഓപ്ഷന്‍ ഉപയോഗിക്കുക

 NPCI has launched upi help
പാസ്‌വേഡോ, സിം കാര്‍ഡോ വേണ്ട, വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാം; ഗോസ്റ്റ്പെയറിങ്ങില്‍ മുന്നറിയിപ്പുമായി കേന്ദ്രം
Summary

UPI to get AI help for payments, NPCI has launched upi help

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com