vehicle sales
ഏപ്രിലില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ 30.8 ശതമാനം വര്‍ധനഫയൽ

ബൈക്കിനും സ്‌കൂട്ടറിനും ഡിമാന്‍ഡ് കൂടി, ഏപ്രിലില്‍ വില്‍പ്പനയില്‍ 31 ശതമാനം വര്‍ധന; മാരുതി, ടാറ്റ കാറുകള്‍ക്ക് ഇടിവ്

ഏപ്രിലില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ 30.8 ശതമാനം വര്‍ധന
Published on

ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ 30.8 ശതമാനം വര്‍ധന. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ചാണ് വില്‍പ്പനയില്‍ വര്‍ധന ഉണ്ടായത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രിലില്‍ 17.5 ലക്ഷം ഇരുചക്രവാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. ത്രീ വീലര്‍ സെഗ്മെന്റില്‍ 49,116 വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 14.5 ശതമാനത്തിന്റെ വളര്‍ച്ച നേടിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രിലില്‍ വാഹനവില്‍പ്പനയില്‍ മൊത്തത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് നേടിയത്. ഇക്കാലയളവില്‍ 21 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇരുചക്രവാഹന വില്‍പ്പനയില്‍ ഉണ്ടായ വളര്‍ച്ചയാണ് മൊത്തം വാഹനവില്‍പ്പനയില്‍ പ്രതിഫലിച്ചത്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.3 ശതമാനം വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മാരുതി സുസുക്കിയുടെയും ടാറ്റ മോട്ടേഴ്‌സിന്റെയും കാര്‍ വില്‍പ്പനയില്‍ ഇടിവ് ഉണ്ടായി. ഏപ്രിലില്‍ 1,68,089 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മാര്‍ച്ചില്‍ ഇത് 1,87,196 ആയിരുന്നു. പത്തുശതമാനത്തിന്റെ ഇടിവ് ആണ് രേഖപ്പെടുത്തിയത്. ടാറ്റ മോട്ടേഴ്‌സിന്റെ വില്‍പ്പനയില്‍ അഞ്ചുശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മാര്‍ച്ചില്‍ 50,297 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഏപ്രിലില്‍ ഇത് 47,983 ആയി കുറഞ്ഞു.

vehicle sales
കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com