കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

മക്കളുടെ വിദ്യാഭ്യാസം മുന്‍കൂട്ടി കണ്ട് കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ സമ്പാദ്യശീലം തുടങ്ങുന്നവരാണ് മാതാപിതാക്കള്‍
ppf investment for children
ppf investment for childrenai image
Edited By:
Updated on: 
1 min read

മക്കളുടെ വിദ്യാഭ്യാസം മുന്‍കൂട്ടി കണ്ട് കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ സമ്പാദ്യശീലം തുടങ്ങുന്നവരാണ് മാതാപിതാക്കള്‍. ഭാവിയിലെ ഭാരിച്ച വിദ്യാഭ്യാസ ചെലവ് മുന്‍കൂട്ടി കണ്ട് വിപണിയില്‍ ലഭ്യമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഉചിതമായത് തെരഞ്ഞെടുക്കുന്നതാണ് രീതി. അത്തരക്കാര്‍ക്ക് പിപിഎഫ് അക്കൗണ്ടും പരീക്ഷിക്കാവുന്നതാണ്.

കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം അയ്യായിരം രൂപ മാറ്റിവെയ്ക്കുകയാണെങ്കില്‍ 15 വര്‍ഷം കഴിഞ്ഞ് 16 ലക്ഷം രൂപയാണ് കൈയില്‍ കിട്ടുക. ഇവിടെ ഒന്‍പത് ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. ഏഴുലക്ഷം രൂപയാണ് റിട്ടേണ്‍ ആയി ലഭിക്കുക. കോമ്പൗണ്ടിങ് മാജിക് ആണ് തുക വളരാന്‍ സഹായിക്കുന്നത്. നിലവില്‍ പിപിഎഫ് നിക്ഷേപത്തിന് 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്.

നേരത്തെ നിക്ഷേപം തുടങ്ങുമ്പോഴാണ് കൂട്ടുപലിശയുടെ ഗുണം ലഭിക്കുക. കുട്ടിയുടെ ചെറുപ്രായത്തില്‍ തന്നെ സമ്പാദ്യം തുടങ്ങുകയാണെങ്കില്‍ ചെറിയ പ്രതിമാസ നിക്ഷേപങ്ങള്‍ പോലും കാലക്രമേണ വലിയൊരു തുകയായി വളരാന്‍ സഹായിക്കും.

കുട്ടിയുടെ പേരില്‍ മാതാപിതാക്കളാണ് പിപിഎഫ് അക്കൗണ്ട് തുടങ്ങേണ്ടത്. കുട്ടിയുടെ പിപിഎഫ് അക്കൗണ്ട് 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം അവസാനിപ്പിക്കണമെന്നുമില്ല. ഉടന്‍ തന്നെ പണം ആവശ്യമില്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ബ്ലോക്കുകളായി നീട്ടാനും സാധിക്കും. അപ്പോഴും നിക്ഷേപം തുടരുകയാണെങ്കില്‍ തുക വീണ്ടും വളരും. നികുതി ഇളവ് ആണ് പിപിഎഫിന്റെ മറ്റൊരു ആകര്‍ഷണം. ഇതിലേക്കുള്ള നിക്ഷപങ്ങള്‍ക്ക് സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. വര്‍ഷംതോറും ലഭിക്കുന്ന പലിശ പൂര്‍ണമായി നികുതി രഹിതമാണ്. കൂടാതെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയും നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.

ppf investment for children
ടാറ്റ സണ്‍സിനെ പിന്‍വാതിലിലൂടെ സ്വന്തമാക്കാന്‍ ശ്രമം, നോയല്‍ കുടുംബാധിപത്യത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് ജിമ്മി ടാറ്റ
ppf investment for children
കൂടുതല്‍ നേട്ടം, ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി; കൂടെ എസ്‌ഐപിയും
Summary

Want To Build A Rs 16 Lakh Fund For Your Child?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER