എഫ്ഡി നിക്ഷേപത്തിന് പ്ലാന്‍ ഉണ്ടോ?, കോളബിള്‍, നോണ്‍ കോളബിള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?, കൂടുതല്‍ നേട്ടം ഏതിന്?

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവരുടെ ആദ്യ ചോയ്‌സ് ആണ് സ്ഥിര നിക്ഷേപങ്ങള്‍
 Fixed Deposit Account
Fixed Deposit Account
Updated on
1 min read

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവരുടെ ആദ്യ ചോയ്‌സ് ആണ് സ്ഥിര നിക്ഷേപങ്ങള്‍. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി രണ്ടു തരത്തിലുള്ള സ്ഥിര നിക്ഷേപമാണ് വാഗ്ദാനം ചെയ്യുന്നത്.

കോളബിള്‍, നോണ്‍ കോളബിള്‍ എന്നി പേരുകളിലാണ് സ്ഥിര നിക്ഷേപം. നിക്ഷേപിക്കുന്നതിന് മുമ്പ്, ഈ രണ്ടില്‍ ഏതാണ് ഏറ്റവും മികച്ച ചോയ്‌സ് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

കോളബിള്‍ ബാങ്ക് എഫ്ഡി

സാധാരണ സ്ഥിര നിക്ഷേപമാണിത്. നിക്ഷേപകര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തുകയുടെ ഒരു ഭാഗമോ പൂര്‍ണ്ണമായോ പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. എന്നിരുന്നാലും, ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കുമ്പോള്‍ പിഴ ചുമത്തിയേക്കാം. ഈ ഫ്‌ലെക്്‌സിബിലിറ്റിയാണ് ഈ സ്‌കീമിന്റെ സവിശേഷത.

കാലാവധി കഴിയുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ അനുവദിക്കുന്നത് അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. പലിശനിരക്ക് കുറവായിരിക്കാം എങ്കിലും, ഈ ഫ്‌ലെക്്‌സിബിലിറ്റിയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഈ എഫ്ഡികളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക താരതമ്യേന കുറവാണ്. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് പോലും എളുപ്പത്തില്‍ നിക്ഷേപിക്കാനും വൈവിധ്യവല്‍ക്കരിക്കാനും അനുവദിക്കുന്നു.

 Fixed Deposit Account
സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീയാണോ?; സമ്പത്ത് കൂട്ടാന്‍ ഇതാ ഏഴ് ടിപ്പുകള്‍

നോണ്‍ കോളബിള്‍ ബാങ്ക് എഫ്ഡി

നോണ്‍ കോളബിള്‍ എഫ്ഡി എന്നത് ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. അതില്‍ നിക്ഷേപം ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ചെയ്തിരിക്കുന്നു. കാലാവധി തീരും മുന്‍പുള്ള പിന്‍വലിക്കലുകള്‍ അനുവദനീയമല്ല. പ്രാരംഭ നിക്ഷേപ തുക സാധാരണയായി കൂടുതലാണ്. പക്ഷേ പകരമായി, ഇത് ആകര്‍ഷകവും ഉയര്‍ന്നതുമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ എഫ്ഡികളില്‍ നിന്നുള്ള കാലാവധി തീരുംമുന്‍പുള്ള പിന്‍വലിക്കലുകള്‍ അക്കൗണ്ട് ഉടമയുടെ മരണം അല്ലെങ്കില്‍ പാപ്പരത്തം പോലുള്ള വളരെ പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഇത് നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.

 Fixed Deposit Account
എസ്‌ഐപി vs സുകന്യ സമൃദ്ധി യോജന; വര്‍ഷം ഒരു ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഏതിനാണ് കൂടുതല്‍ നേട്ടം?
Summary

What is the difference between callable and non-callable FDs? Know which offers higher interest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com