കൊച്ചി: 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ശനിയാഴ്ചയാണ്. 500 രൂപയാണ് ടിക്കറ്റ് വില. അന്നേദിവസം ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ആണ് നറുക്കെടുപ്പ് നിര്‍വഹിക്കുക. ചടങ്ങില്‍ പൂജ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും.
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും. 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില്‍പന ആരംഭിച്ചത്.
തിരുവോണ ബംപര്‍ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായാല്‍ എന്തു ചെയ്യണം?
സമ്മാനത്തിന് അര്‍ഹനായാല്‍ എത്രയും പെട്ടെന്ന് ലോട്ടറി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി സമര്‍പ്പിക്കുകയാണെങ്കില്‍ ഏതാണ്ട് 15, 20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ പണം വരും.
നടപടിക്രമം
ലോട്ടറി ടിക്കറ്റിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടാതിരിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് ടിക്കറ്റിന്റെ പുറത്ത് പേരും ഒപ്പും രേഖപ്പെടുത്തുക എന്നതാണ്
കൈയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായി വേണം
പാന്‍ കാര്‍ഡ് ഇല്ലാത്ത ആളാണെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കണം. (പാന്‍ കാര്‍ഡ് ലഭിക്കാന്‍ 15 ദിവസം എടുക്കും)
ആര്‍ബിഐയുടെ അംഗീകാരമുള്ള ബാങ്കുകളില്‍ ബാങ്ക് അക്കൗണ്ട് വേണം
സമ്മാനാര്‍ഹമായ ടിക്കറ്റും പാന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ബാങ്ക് വിശദാംശങ്ങളുമായാണ് സമര്‍പ്പിക്കേണ്ടത്
ഒന്നെങ്കില്‍ അംഗീകൃത ലോട്ടറി ഏജന്‍സിയില്‍ ടിക്കറ്റ് ഏല്‍പ്പിക്കുക, അല്ലെങ്കില്‍ ആര്‍ബിഐ അംഗീകൃത ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ടിക്കറ്റ് ഏല്‍പ്പിക്കുക.
30 ദിവസത്തിനകം ടിക്കറ്റ് ഏല്‍പ്പിക്കാന്‍ മറക്കരുത്
30 ദിവസത്തിനകം ടിക്കറ്റ് ഏല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജില്ലാ ലോട്ടറി ഓഫീസറെ നേരിട്ട് കണ്ട് എന്തുകൊണ്ട് ലോട്ടറി നേരത്തെ ഏല്‍പ്പിക്കാന്‍ സാധിച്ചില്ല എന്ന കാരണം ബോധ്യപ്പെടുത്തി ടിക്കറ്റ് സമര്‍പ്പിക്കണം
ഈ 30 ദിവസം ഗ്രേസ് പീരീഡ് കാലത്തും ടിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോട്ടറി ഡയറക്ടറേറ്റില്‍ പോയി ഡയറക്ടറെ കണ്ട് എന്തുകൊണ്ട് നേരത്തെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യം ബോധ്യപ്പെടുത്തണം.
സമ്മാനത്തിന് അര്‍ഹമായ 90 ദിവസത്തിനകം ടിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ പണമാക്കി മാറ്റാന്‍ ബുദ്ധിമുട്ട് ആണ് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates