ഏത് തരത്തിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്.
health insurance scheme
health insurance schemeai image
Edited By:
Updated on
1 min read

ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. പോളിസി വ്യവസ്ഥകള്‍, ഫീച്ചറുകള്‍ എന്നിവ പരിശോധിച്ച് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് ഏതാണ് എന്ന് നോക്കിയാണ് ഉപയോക്താക്കള്‍ വിവിധ പോളിസികളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കുന്നത്.

ഒറ്റനോട്ടത്തില്‍ എല്ലാ പോളിസികളും ഒന്നാണ് എന്ന് തോന്നാം. എന്നാല്‍ ഓരോ ആവശ്യത്തിനും പ്രത്യേക പ്രാധാന്യം നല്‍കി ഓരോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും വേറിട്ടാണ് നില്‍ക്കുന്നത്. ഇന്ന് ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വര്‍ധിച്ച് വരുന്നതും ചികിത്സാ ചെലവ് ഉയരുന്നതും കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക റിസ്‌ക്കുകള്‍ ഒഴിവാക്കാന്‍ ഓരോ കുടുംബവും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

ഓരോ കുടുംബത്തിന്റെയും നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി വേണം ശരിയായ പ്ലാന്‍ തെരഞ്ഞെടുക്കേണ്ടത്. ഹോസ്പിറ്റല്‍ പ്ലാനുകള്‍ അഡ്മിറ്റ് ചികിത്സ തേടുമ്പോള്‍ മാത്രം പണം നല്‍കുന്നതാണ്. എന്നാല്‍ കോംപ്രിഹെന്‍സീവ് പ്ലാനുകള്‍ ഡോക്ടറെ കാണുന്ന ഫീസ്, മരുന്നുകള്‍ എന്നിവയ്ക്കും പരിരക്ഷ നല്‍കുന്നു. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് അടുത്തുള്ള പ്രമുഖ ആശുപത്രികള്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നതാണ് നല്ലതാണ്. കുറഞ്ഞ പ്രീമിയം മാത്രം നോക്കരുത്. ചികിത്സ വേളയില്‍ കയ്യില്‍ നിന്ന് നല്‍കേണ്ട തുക എത്രയാണെന്ന് മനസിലാക്കുന്നത് നല്ലതാണ്.

health insurance scheme
ഇന്ത്യക്കാരുടെ കൈവശമുള്ളത് 32,000 ടണ്‍ സ്വര്‍ണം! മാര്‍ക്കറ്റിലെത്തിയാല്‍ രാജ്യത്തിന് വന്‍നേട്ടം; മോദിയുടെ ആഹ്വാനം ചുമ്മാതല്ല

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍:

കുറഞ്ഞ പ്രീമിയത്തില്‍ കവറേജ് 20-30 ലക്ഷത്തിലേക്ക് വര്‍ധിപ്പിക്കാന്‍ സൂപര്‍ ടോപ്പ്-അപ്പ് സംവിധാനം സഹായിക്കും.

നിലവിലുള്ള രോഗങ്ങള്‍ കവര്‍ ചെയ്യാന്‍ എത്രവര്‍ഷം കാത്തിരിക്കണമെന്ന് നോക്കുക. ഈ കാലാവധിയില്‍ കുറഞ്ഞ പ്ലാനുകള്‍ തെരഞ്ഞെടുക്കുക.

മുറി വാടകക്ക് പരിധിയില്ലാത്ത പ്ലാന്‍ തെരഞ്ഞെടുക്കുക.

അലോപ്പതിക്ക് പുറമെ ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സകള്‍ക്കും കവറേജ് ഉണ്ടെന്ന് ഉറപ്പാക്കുക.

ഗ്ലൗസ്, മാസ്‌ക്, സിറിഞ്ച് തുടങ്ങിയവയുടെ ചെലവ് കൂടി ലഭിക്കുന്ന പ്ലാനുകള്‍ എടുക്കുക.

റോബോട്ടിക് സര്‍ജറി, ലേസര്‍ ചികിത്സ തുടങ്ങിയവക്ക് നിയന്ത്രണങ്ങളില്ലാത്ത പ്ലാന്‍ നോക്കുക.

24 മണിക്കൂര്‍ തികയാത്ത ചികിത്സകള്‍ (തിമിരം, ഡയാലിസിസ്) പൂര്‍ണമായും കവര്‍ ചെയ്യണം.

അഡ്മിറ്റ് ആകുന്നതിന് മുമ്പും ശേഷവുമുള്ള മരുന്നുകളുടെയും പരിശോധനകളുടെയും ചെലവായ പ്രീ& പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ഉറപ്പാക്കണം.

പോളിസി ഇഷ്ടപ്പെട്ടില്ലെങ്കില്‍ റദ്ദാക്കാനുള്ള 15 ദിവസത്തെ സമയമായ ഫ്രീ ലുക്ക് പിരീഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.

ഗുരുതരമായ ശസ്ത്രക്രിയകള്‍ക്ക് മുമ്പ് മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടാനുള്ള സൗകര്യം വേണം.

അഡ്മിഷന്‍ ചാര്‍ജ്, സര്‍വീസ് ചാര്‍ജ് തുടങ്ങിയ അധിക ചെലവുകള്‍ കവര്‍ ചെയ്യുന്ന (നോണ്‍-മെഡിക്കല്‍ എക്‌സ്‌പെന്‍സസ്) ആഡ്-ഓണുകള്‍.

നിലവിലുള്ള അസുഖങ്ങള്‍ മറച്ചുവെക്കാതെ കമ്പനിയെ അറിയിക്കുക.

health insurance scheme
സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ
Summary

What type of health insurance should you take?; Things to consider

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com